മാസപ്പിറവി കണ്ടില്ല; ഒമാനിൽ ചൊവ്വാഴ്‌ച വ്രതാരംഭം
സൗദി, യു എ ഇ , ഖത്തർ, ബഹ്‌റൈൻ, കുവൈത്ത് എന്നീ ഗൾഫ് രാജ്യങ്ങൾ ഞായറാഴ്‌ച മാസപ്പിറവി കണ്ടതിനെ തുടർന്ന് തിങ്കളാഴ്‌ച റമളാൻ വ്രതാരംഭമായി പ്രഖ്യാപിച്ചു.
അതേ സമയം മാസപ്പിറവി ദർശിക്കാത്തതിനാൽ ഒമാൻ ചൊവ്വാഴ്‌ചയാണ് വ്രതാരംഭമായി പ്രഖ്യാപിച്ചിട്ടുള്ളത്.
ഒമാന് പുറമെ, ഇന്തോനേഷ്യ, ബ്രൂണെ, മലേഷ്യ, ഇറാൻ, ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ എല്ലാം ചൊവ്വാഴ്‌ചയായിരിക്കും വ്രതാരംഭം.
സൗദിയിലെ സുദൈറിൽ മാസപ്പിറവി കണ്ടതിനെത്തുടർന്ന് തിങ്കളാഴ്‌ച റമളാൻ ഒന്ന് ആയിരിക്കുമെന്ന് സൗദി സുപ്രീം കോടതിയും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa