Sunday, September 22, 2024
Saudi ArabiaTop Stories

ഇനി പുണ്യം പെയ്യുന്ന രാപ്പകലുകൾ; മനസ്സും ശരീരവും സജ്ജമാക്കി വിശ്വാസികൾ

പുണ്യ റമളാനിന്റെ വിശുദ്ധിയിലേക്ക് കടന്നതോടെ മനസ്സും ശരീരവും വ്രതത്തിനും മറ്റു ആരാധനകൾക്കുമായി സജ്ജമാക്കിയിരിക്കുകയാണ് വിശ്വാസികൾ.

രണ്ട് മാസം മുമ്പ് തന്നെ (റജബ് മുതൽ) ഈ വിശുദ്ധ മാസത്തിലേക്ക് എത്തിക്കാനായുള്ള പ്രാർഥന എല്ലാ ആരാധനകൾക്കും ശേഷം വിശ്വാസികൾ നിർവ്വഹിച്ച് കൊണ്ടിരിക്കുകയായിരുന്നു. അവസാനം കാത്തിരുന്ന വിരുന്നുകാരനായ റമളാൻ മാസം തങ്ങളിലേക്ക് ആഗതമായത്തുന്റെ സന്തോഷത്തിൽ അല്ലാഹുവിനെ സ്തുതിക്കുകയാണ് വിശ്വാസികൾ.

പകലിലെ വ്രതത്തിന്റെ വിശുദ്ധിക്ക് പുറമെ രാത്രികളിൽ തറാവീഹിന്റെയും തഹജ്ജുദിന്റെയും പുണ്യം കൂടി കരസ്ഥമാക്കാനുള്ള അവസരമാണ് വിശ്വാസികൾക്ക് ലഭിക്കുന്നത്.

ഒരു പുണ്യ കർമ്മത്തിന് എത്രയോ ഇരട്ടി പ്രതിഫലം ലഭിക്കുന്ന ഈ മാസത്തിന്റെ നേട്ടങ്ങൾ ദാനാധർമ്മങ്ങൾ കൊണ്ടും കരസ്ഥമാക്കാൻ വിശ്വാസികൾ ഒരുങ്ങിക്കഴിഞ്ഞു.

ഇഫ്താർ സൽക്കാരങ്ങൾ ഒരുക്കി ബന്ധങ്ങൾ കൂടുതൽ അടുപ്പിക്കാനും ഈ മാസം വിശ്വാസികൾ ഉപയോഗപ്പെടുത്തുന്നു.

ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്ന് , തിങ്കൾ, മുതൽ വ്രതം ആരംഭിച്ചിട്ടുണ്ട്. ഒമാനിലും കേരളത്തിലും മറ്റുമെല്ലാം നാളെ ചൊവ്വാഴ്ചയാണ് വ്രതാരംഭം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്