Saturday, November 23, 2024
Saudi ArabiaTop Stories

സൗദിവത്ക്കരണത്തിന് കണക്കാക്കുന്ന പ്രായം എത്രയാണെന്ന് വ്യക്തമാക്കി സൗദി മാനവ വിഭവശേഷി മന്ത്രാലയം

സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ഒരു സൗദി ജീവനക്കാരനെ സൗദിവൽക്കരണ നിരക്കിൽ പരിഗണിക്കുന്നതിനുള്ള വ്യവസ്ഥയെക്കുറിച്ച് വീണ്ടും ഓർമ്മപ്പെടുത്തി.

സൗദിവൽക്കരണ ശതമാനത്തിൽ ഒരു സൗദി ജീവനക്കാരനെ കണക്കാക്കുന്നതിന് അയാളുടെ പ്രായം 18-ൽ കുറയാത്തതും 60 വയസ്സിൽ കവിയാത്തതുമായിരിക്കണമെന്ന് മന്ത്രാലയം ആവർത്തിക്കുന്നു.

75 വയസ്സുള്ള ഒരു സൗദി ജീവനക്കാരൻ ഉണ്ടെങ്കിൽ, അവനെ നിതാഖാത്ത് പ്രോഗ്രാമിൽ കണക്കാക്കുമോ എന്ന ഒരു സ്വദേശിയുടെ സംശയത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രാലയം.

അതേ സമയം സൗദിവത്ക്കരണ പിന്തുണയ്‌ക്കുള്ള അവകാശത്തിനുള്ള വ്യവസ്ഥകളെക്കുറിച്ചും മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി.

തൊഴിലാളി തുടർച്ചയായി 13 മാസം ഒരേ തൊഴിലുടമയിൽ തുടരണം, തൊഴിലാളിക്ക് ഒരിക്കലും ഇൻസെൻ്റീവ് ലഭിച്ചിരിക്കാൻ പാടില്ല, വ്യക്തികൾക്കുള്ള സുസ്ഥിര പ്രോത്സാഹനത്തിനുള്ള അപേക്ഷ തൊഴിലാളി തന്നെ സമർപ്പിക്കണം, തൊഴിലുടമ സമർപ്പിച്ച പ്രോഗ്രാമിൽ തൊഴിലാളിക്ക് വേതന പിന്തുണയ്‌ക്കായി ഒരു അഭ്യർത്ഥന ഉണ്ടായിരിക്കണം, അപേക്ഷ സമർപ്പിക്കുന്നതിനുള്ള കാലയളവ് സോഷ്യൽ ഇൻഷുറൻസിൽ തൊഴിലാളിയുടെ രജിസ്ട്രേഷൻ തീയതി മുതൽ 30 മാസത്തിൽ കൂടരുത് എന്നിവയാണ് സൗദിവത്ക്കരണ പിന്തുണയ്‌ക്കുള്ള അവകാശത്തിനുള്ള വ്യവസ്ഥകൾ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്