ഒരു കഫീലിന് കീഴിൽ തുടർച്ചയായി നാല് വർഷം ജോലി ചെയ്ത ഗാർഹിക തൊഴിലാളിക്ക് ലഭിക്കേണ്ട അവകാശം വ്യക്തമാക്കി മുസാനെദ്
തുടർച്ചയായി ഒരു സ്പോണ്സർക്ക് കീഴിൽ നാല് വർഷം ജോലി ചെയ്ത ഗാർഹിക തൊഴിലാളിക്ക് ലഭിക്കേണ്ട ആനുകൂല്യം വ്യക്തമാക്കി ഗാർഹിക തൊഴിൽ സേവനങ്ങൾക്കായുള്ള ഓൺലൈൻ പ്ലാറ്റ്ഫോമായ മുസാനെദ്.
തൊഴിലുടമക്ക് കീഴിൽ തുടർച്ചയായി നാല് വർഷം ജോലി ചെയ്ത് സേവനം അവസാനിപ്പിക്കുന്ന ഒരു ഗാർഹിക തൊഴിലാളിക്ക് ഒരു മാസത്തെ ശമ്പളം സർവീസ് ബെനിഫിറ്റ് ആയി നൽകണമെന്നതാണ് മുസാനെദ് ഓർമ്മിപ്പിച്ചത്.
അതേ സമയം ഗാർഹിക തൊഴിലാളിക്ക് അവധി നൽകുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഒരു ഗാർഹിക തൊഴിലാളി രണ്ട് വർഷം സേവനം ചെയ്ത് അവധിക്ക് നാട്ടിൽ പോകാൻ ഉദ്ദേശിക്കുന്നുവെങ്കിൽ തൊഴിലാളിക്ക് 30 ദിവസത്തെ അവധിയും ഒരു മാസ വേതനവും റിട്ടേൺ ടിക്കറ്റും ലഭിക്കൽ അവകാശമാണ് എന്ന് അധികൃതർ വ്യക്തമാക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa