Thursday, April 17, 2025
Saudi ArabiaTop Stories

സൗദി മാനവ വിഭവശേഷി മന്ത്രാലയം കരിയർ ട്രാൻസ്ഫർ സേവനം ആരംഭിക്കുന്നു

റിയാദ്: മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം കരിയർ ട്രാൻസ്ഫർ സേവനം ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു.

മനുഷ്യ മൂലധന നിക്ഷേപം വർധിപ്പിക്കുകയും സർക്കാർ ഏജൻസികൾക്കിടയിൽ കൈമാറ്റ നടപടിക്രമങ്ങൾ വികസിപ്പിക്കുകയും സുഗമമാക്കുകയും ചെയ്യുക എന്നതാണ് സേവനത്തിൻ്റെ ലക്ഷ്യം.

കരിയർ ട്രാൻസ്ഫറിൽ ഉൾപ്പെടുന്ന നാലു കാര്യങ്ങൾ താഴെ കൊടുക്കുന്നു.

ഡയറക്റ്റ് ട്രാൻസ്ഫർ, പ്രൊമോഷൻ, പരസ്യം വഴിയുള്ള ട്രാൻസ്ഫർ, പരസ്യത്തിലൂടെയും പ്രമോഷനിലൂടെയുമുള്ള ട്രാൻസ്ഫർ,. എന്നിവയാണ് കരിയർ ട്രാൻസ്ഫറിൽ ഉൾപ്പെടുന്ന നാല് കാര്യങ്ങൾ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്