Friday, April 18, 2025
Saudi ArabiaTop Stories

റമളാനിലെ പ്രവർത്തന സമയം വ്യക്തമാക്കി ജവാസാത്ത്

വിശുദ്ധ റമദാൻ മാസത്തിലെ രാജ്യത്തിൻ്റെ വിവിധ പ്രദേശങ്ങളിലെ ജവാസാത്ത് വകുപ്പുകളുടെയും അവയുടെ ശാഖകളുടെയും പ്രവർത്തന സമയം ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് പ്രഖ്യാപിച്ചു,

റിയാദിലെ ഹയ്യു റിമാലിലെ ജവാസാത്ത് ശാഖ, ഞായർ മുതൽ വ്യാഴം വരെയുള്ള ദിനങ്ങളിൽ രാവിലെ 10 മുതൽ ഉച്ചക്ക് 3 വരെ പ്രവർത്തിക്കും. ആഴ്ചയിലെ എല്ലാ ദിവസവും രാത്രി 9 മുതൽ പുലർച്ചെ 1 മണി വരെയും പ്രവർത്തിക്കും.

അൽ ഖർജ് റോഷൻ മാളിലെ ഇലക്‌ട്രോണിക് സേവന വിഭാഗം ഞായർ മുതൽ വ്യാഴം വരെയുള്ള ദിനങ്ങളിൽ രാത്രി 9 മുതൽ പുലർച്ചെ 1 മണി വരെയും പ്രവർത്തിക്കും.

ജിദ്ദയിലെ സെറാഫി മാൾ, തഹ്‌ലിയ മാൾ എന്നിവിടങ്ങളിലെ ജവാസാത്ത് ശാഖകൾ , ഞായർ മുതൽ വ്യാഴം വരെയുള്ള ദിനങ്ങളിൽ ഉച്ചക്ക് 1 മണി മുതൽ വൈകുന്നേരം 5 മണി വരെയും രാത്രി 9 മുതൽ പുലർച്ചെ 2 മണി വരെയും പ്രവർത്തിക്കും.

ബാക്കിയുള്ള രാജ്യത്തെ മറ്റു ജവാസാത്ത് വകുപ്പുകൾ ഞായറാഴ്ച മുതൽ വ്യാഴം വരെ 10:00 മുതൽ 15:00 വരെ പ്രവർത്തിക്കുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് സൂചിപ്പിച്ചു,

അതേ സമയം ജവാസാത്ത് ഓഫീസുകളെ സമീപിക്കാതെ അബ്ഷിർ വഴി സേവനങ്ങൾ പ്രയോജനപ്പെടുത്തണമെന്നും അഥവാ അബ്ഷിർ വഴി സേവനം തേടുന്നതിൽ പ്രയാസം നേരിട്ടാൽ തവാസുൽ സേവനത്തിന്റെ പ്രയോജനം നേടണമെന്നും ജവാസാത്ത് ആഹ്വാനം ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്