Saturday, November 23, 2024
Saudi ArabiaTop Stories

മൂന്ന് പതിറ്റാണ്ടായി സൗദിയിൽ ജോലി ചെയ്യുന്ന മലയാളി ഹൃദയാഘാതം മൂലം മരിച്ചു

സൗദിയിലെ അൽ ഹസ്സയിലെ ഷുകൈകിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു.

ആറ്റിങ്ങൽ വെല്ലൂർകൊണം സ്വദേശി സുരേഷ് (53 ) ആണ് മരിച്ചത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഇദ്ദേഹം നിർമ്മാണ മേഖലയിൽ തൊഴിൽ ചെയ്ത് വരുന്നു.

ഭാര്യയും രണ്ട് മക്കളുമുള്ള സുരേഷ് കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു. സുരേഷിന്റെ വിയോഗത്തിൽ അൽ ഹസ്സ ഒ ഐ സി സി ഏരിയ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയായി വരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്