Friday, May 17, 2024
Saudi ArabiaTop Stories

റമളാനിൽ ആവർത്തിച്ചുള്ള ഉംറയ്ക്ക് അനുമതിയില്ല

ജിദ്ദ :  വിശുദ്ധ റമളാൻ മാസത്തിൽ തീർത്ഥാടകർക്ക് ആവർത്തിച്ചുള്ള ഉംറ നിർവ്വഹിക്കാൻ അനുവാദമില്ലെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. 

വർഷത്തിലെ ഏറ്റവും വലിയ ഉംറ സീസണായ റമളാനിൽ തീർഥാടകരുടെ തിരക്ക് ലഘൂകരിക്കുന്നതിനാണ് ഈ നിയന്ത്രണം ലക്ഷ്യമിടുന്നത്.

രണ്ടോ അതിലധികമോ ഉംറ തീർഥാടനങ്ങൾ നടത്താനുള്ള പെർമിറ്റുകൾ വിശുദ്ധ മാസത്തിൽ നൽകില്ല. തിരക്ക് ലഘൂകരിക്കുന്നതിനും വിശുദ്ധ മാസത്തിൽ മറ്റെല്ലാ തീർത്ഥാടകർക്കും ഉംറ നിർവഹിക്കാനുള്ള അവസരമൊരുക്കുന്നതിനുമാണ് ഈ നീക്കം,” മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

നുസുക് ആപ്ലിക്കേഷനിൽ ഒരു തീർത്ഥാടകൻ റമദാനിൽ രണ്ടാം തവണയും ഉംറയ്ക്ക് പെർമിറ്റ് ലഭിക്കാൻ ശ്രമിച്ചാൽ, “പെർമിറ്റ് നൽകുന്നത് പരാജയപ്പെട്ടു” എന്ന സന്ദേശം ദൃശ്യമാകും. 

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്