Thursday, May 2, 2024
HealthTop Stories

അത്താഴ സമയം ധാരാളം വെള്ളം കുടിക്കാറുണ്ടോ ? എങ്കിൽ ആരോഗ്യ വിദഗ്ദ്ധരുടെ ഈ അഭിപ്രായങ്ങൾ കാണുക

അത്താഴ സമയംവലിയ അളവിൽ വെള്ളം കുടിക്കുന്നത് അനാരോഗ്യകരമായ സ്വഭാവമാണെന്ന് കൺസൾട്ടൻ്റ് കാർഡിയോളജിസ്റ്റ് ഡോ. ഖാലിദ് അൽ-നിംർ വിശദീകരിച്ചു.

രണ്ട് കാരണങ്ങൾ കൊണ്ട് അത് അനാരോഗ്യകരമായ രീതിയാണെന്ന് അദ്ദേഹം പറയുന്നു. 1, ശരീരം ആവശ്യത്തിലധികം വെള്ളം സംഭരിക്കുന്നില്ല, മറിച്ച് 2-3 മണിക്കൂറിനുള്ളിൽ അത് ഒഴിവാക്കുന്നു. 2, ഇങ്ങനെ വെള്ളം അമിതമായി കുടിച്ഛാൽ നിങ്ങളുടെ ഉറക്കം ആസ്വദിക്കാനാകില്ല.

അത്താഴ സമയം ധാരാളം വെള്ളം കുടിക്കണമെന്നത് തെറ്റിദ്ധാരണയാണെന്ന് ന്യൂട്രീഷൻ കൺസൾട്ടൻ്റ് ഡോ. മുഹമ്മദ് അൽ-ഗന്ദൂറും പറയുന്നു.

മൂത്രാശയം അമിതമായി നിറയുന്ന അവസ്ഥ വന്നാൽ ആ അളവ് വെള്ളം ശൂന്യമാക്കാൻ തലച്ചോറിന് മുന്നറിയിപ്പ് ലഭിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്