സൗദി എയർലൈൻസ് പബ്ളിക് ഇൻവെസ്റ്റ് മെൻ്റ് ഫണ്ട് ഏറ്റെടുക്കാൻ ചർച്ച നടക്കുന്നു
സൗദി എയർലൈൻസ് ഏറ്റെടുക്കാൻ പബ്ലിക് ഇൻവെസ്റ്റ്‌മെൻ്റ് ഫണ്ട് പ്രാഥമിക ചർച്ചയിലാണെന്ന് ബ്ലൂംബെർഗ് വെളിപ്പെടുത്തി.
രാജ്യത്തെ ഒരു ടൂറിസ്റ്റ് ഹോട്ട്‌സ്‌പോട്ടാക്കി മാറ്റാൻ പബ്ളിക് ഇൻ വെസ്റ്റ് മെൻ്റ് ഫണ്ട് കോടിക്കണക്കിന് ഡോളർ പമ്പ് ചെയ്യാൻ നോക്കുന്ന സാഹചര്യത്തിലാണിത്.
പബ്ലിക് ഇൻവെസ്റ്റ്‌മെൻ്റ് ഫണ്ട് അടുത്ത വർഷം തന്നെ സൗദിയയെ വ്യോമയാന പോർട്ട്‌ഫോളിയോയിലേക്ക് ചേർക്കുന്നത് പരിഗണിക്കുന്നുണ്ട്.
കാര്യക്ഷമതയും ലാഭവും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പബ്ലിക് ഇൻവെസ്റ്റ്‌മെൻ്റ് ഫണ്ട് സൗദിയ വിമാനക്കമ്പനിയുടെ ഉടമസ്ഥാവകാശം സർക്കാരിൽ നിന്ന് ഏറ്റെടുത്തേക്കും എന്നാണു സൂചന.
പുതിയ കംബനിയായ റിയാദ് എയർലൈൻസുമായി സൗദിയയെ ലയിപ്പിക്കുകയോ കമ്പനിയെ സ്വകാര്യവൽക്കരിക്കുകയോ ചെയ്യാമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
