സൗദിയിൽ കാലാവസ്ഥ വ്യതിയാനം അടുത്ത ബുധനാഴ്ച വരെ തുടരും
രാജ്യത്തിൻറെ മിക്ക ഭാഗങ്ങളിലും തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെ കാലാവസ്ഥ വ്യതിയാനം തുടരുമെന്ന് സിവിൽ ഡിഫൻസ് ഓർമിപ്പിച്ചു
മക്ക പ്രവിശ്യയിലെ മക്ക അൽ മുകറമ, മൈസാൻ, തായിഫ്, അടക്കം വിവിധ സ്ഥലങ്ങളിൽ മഴയും കാറ്റും വെള്ളപ്പാച്ചിലും എല്ലാം അനുഭവപ്പെട്ടും.
കൂടാതെ റിയാദ്,തബുക്ക് , അൽ ജൗഫ്, നോർത്തെൺ ബോഡർ, ഖസീം, മദീന, ഹായിൽ, ശർഖിയ, എന്നീ പ്രവിശ്യകളിലും കാലാവസ്ഥാ വ്യാതിയാനം അനുഭവപ്പെടും.
അൽബാഹ അസീർ ജിസാൻ പ്രാവിശ്യകളും ജിദ്ദ, റാബിഗ് എന്നിവിടങ്ങളിലും മഴയും പൊടിക്കാറ്റും വെള്ളപ്പാച്ചിലും ഐസ് വീഴ്ചയും എല്ലാം അനുഭവപ്പെട്ടേക്കും.
ചതുപ്പുകൾ, താഴ്‌വരകൾ, വെള്ളം അടിഞ്ഞ് കുട്ടുന്ന മറ്റു സ്ഥലങ്ങൾ എന്നിവയിൽ നിന്ന് മാറി നിൽക്കണമെന്നും അവയിൽ നീന്തരുതെന്നും അവ അപകടകരമായ സ്ഥലങ്ങളായതിനാൽ ജാഗ്രത പാലിക്കണമെന്നും സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa