നിതാഖാത് പ്രകാരം വിദേശ നിക്ഷേപകരെ സൗദികളായി കണക്കാക്കും
റിയാദ് – നിതാഖാത്ത് സൗദിവൽക്കരണ പരിപാടിക്ക് കീഴിൽ വിദേശ നിക്ഷേപകരെ (സ്വകാര്യ സ്ഥാപനങ്ങളുടെ ഉടമകൾ) സൗദികളായി തരംതിരിക്കുന്നതിന് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അംഗീകാരം നൽകി.
സൗദിവൽക്കരണത്തിൻ്റെ ശതമാനം കണക്കാക്കുമ്പോൾ സൗദികൾക്ക് തുല്യമായി പരിഗണിക്കപ്പെടുന്ന ആളുകളുടെ വിഭാഗങ്ങളുടെ വർഗ്ഗീകരണത്തിനുള്ള വ്യവസ്ഥകളിൽ ഒന്നാണിത്.
സൗദിവത്ക്കരണ പദ്ധതിയിൽ ഒരു വിദേശ നിക്ഷേപകനെ നിതാഖാതിൽ സൗദികളായി കണക്കാക്കുന്നത് വിദേശ നിക്ഷേപകരെ കൂടുതൽ ആകർഷിക്കാൻ ഇടയാക്കിയേക്കും.
രാജ്യത്തെ വിവിധ സാധ്യതകളിൽ വലിയ തോതിൽ തന്നെ വിദേശികൾ നിക്ഷേപങ്ങൾ നടത്തുന്നുണ്ട് എന്ന് സമീപകാല റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa