ഈ റമളാനിൽ ഇത് വരെ 80 ലക്ഷം പേർ ഉംറ നിർവ്വഹിച്ചു
മക്ക : ഹജ്ജ്, ഉംറ മന്ത്രാലയത്തിൻ്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഈ റമദാനിൽ ഇതുവരെ എട്ട് ദശലക്ഷം പേർ ഉംറ നിർവ്വഹിച്ചതായി വ്യക്തമാക്കുന്നു.
തീർഥാടകർക്ക് സുഗമവും ആത്മീയവുമായ അനുഭവം ഉറപ്പാക്കുന്നതിന് സമഗ്രമായ സേവനങ്ങൾ നൽകുന്നതിന് സൗദി അധികൃതർ പ്രതിജ്ഞാബദ്ധരാണ്.
ഏറ്റവും പുതിയ അപ്‌ഡേറ്റ് പ്രകാരം, ഈ ഉംറ സീസണിൻ്റെ തുടക്കം മുതൽ ഇത് വരെ 82,35,680 ഉംറക്കാർ വിദേശത്ത് നിന്ന് എത്തിയിട്ടുണ്ട്.
ഇവരിൽ 72,59,504 പേർ തങ്ങളുടെ ഉംറ പൂർത്തിയാക്കി, ഏകദേശം 9,76,176 സന്ദർശകരും ഉംറ നിർവഹിക്കുന്നവരുമാണ് നിലവിൽ രാജ്യത്തുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa