Friday, November 22, 2024
Saudi ArabiaTop Stories

സൗദിയിലെ സർക്കാർ മേഖലയിലെ ജീവനക്കാർക്കുള്ള പെരുന്നാൾ അവധി പ്രഖ്യാപിച്ചു

സൗദിയിലെ സർക്കാർ മേഖലയിലെ ജീവനക്കാർക്കുള്ള അവധി മാനവ വിഭവശേഷി സാമൂഹിക ക്ഷേമ മന്ത്രാലയം പ്രഖ്യാപിച്ചു.

രണ്ട് ഈദ് അവധികൾക്കും തൊഴിൽ സമ്പ്രദായം നടപ്പിലാക്കുകയും ഒരു സ്വതന്ത്ര ഭരണനിർവ്വഹണ നിയന്ത്രണവുമുള്ള സർക്കാർ ഏജൻസികൾക്ക് കുറഞ്ഞത് 4  ഔദ്യോഗിക അവധികളോ അല്ലെങ്കിൽ പരമാവധി 5 അവധികളോ ആണ് അനുവദിക്കപ്പെട്ടത്.

അതേ സമയം സിവിൽ സർവീസിലെ ഹ്യൂമൻ റിസോഴ്‌സസ് എക്‌സിക്യൂട്ടീവ് റെഗുലേഷനിൽ ഉൾപ്പെടുത്തിയിരിക്കുന്ന സർക്കാർ ഏജൻസികൾക്ക് ഈദ് അവധി റമദാൻ 25 നു ആരംഭിച്ച് ശവ്വാൽ 5 വരെ നീളും.

സ്വകാര്യ മേഖലക്കും ലാഭേഛ കൂടാതെ പ്രവർത്തിക്കുന്ന മേഖലക്കും നേരത്തെ മന്ത്രാലയം അവധി പ്രഖ്യാപിച്ചിരുന്നു. ഏപ്രിൽ 9 ചൊവ്വാഴ്ച മുതൽ നാല് ദിവസം ആയിരിക്കും രണ്ട് മേഖലയിലെയും ജീവനക്കാർക്ക് അവധി ആരംഭിക്കുക.

അതേ സമയം ഈ പെരുന്നാളിനു തൊഴിൽ വ്യവസ്ഥയുടെ എക്സിക്യൂട്ടീവ് റെഗുലേഷനുകളുടെ ആർട്ടിക്കിൾ (24) ൻ്റെ രണ്ടാം ഖണ്ഡികയിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾ തൊഴിലുടമ പാലിക്കണമെന്ന് മാനവവിഭവശേഷി മന്ത്രാലയം കൂട്ടിച്ചേർത്തു.

ആർട്ടിക്കിൾ 24 പ്രകാരം പെരുന്നാൾ അവധിയിൽ വാരാന്ത്യ അവധി വന്നാൽ തൊഴിലാളിക്ക് പെരുന്നാൾ അവധിക്ക് മുമ്പോ ശേഷമോ പ്രസ്തുത വാരാന്ത്യ അവധി കുടെ നൽകണം. ചുരുക്കത്തിൽ ഈ പെരുന്നാൾ അവധിയിൽ വെള്ളിയാഴ്ച വരുന്നതിനാൽ സ്വകാര്യ സ്ഥാപനങ്ങൾക്ക് ഒരു ദിവസം കൂടെ അധികം അവധി ലഭിക്കും എന്ന് സാരം.



അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്