Wednesday, January 29, 2025
KuwaitTop Stories

കുവൈത്തിൽ ഇമാം നമസ്ക്കാരത്തിനിടെ പിശാചിനെതിരെയുള്ള ഖുർആൻ ആയത്ത് ഓതിയപ്പോൾ മാരണത്തിന് വിധേയനായ പിറകിൽ നമസ്ക്കരിക്കുന്നയാൾ അലറിക്കരഞ്ഞു; വീഡിയോ

കുവൈത്തിലെ ഒരു മസ്ജിദിൽ ഇമാം “പിശാച് അവർക്ക് വ്യാമോഹമല്ലാതെ മറ്റൊന്നും വാഗ്ദാനം ചെയ്യുന്നില്ല” എന്ന ആയത്ത് നമസ്ക്കാരത്തിൽ ഓതിയപ്പോൾ പിറകിൽ പിന്തുടർന്ന് നമസ്ക്കരിക്കുന്നവരിൽ ഒരാൾ ഉച്ഛത്തിൽ നിലവിളിക്കുന്നത് സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിക്കപ്പെട്ടു.

ഷെയ്ഖ് അഹമ്മദ് അൽ-നഫീസിന് പിന്നിൽ നമസ്ക്കരിക്കുന്നതിനിടെയായിരുന്നു ഒന്നിലധികം തവണ ഒരാളുടെ നിലവിളി ശബ്ദം കേട്ടത്.

പ്രസ്തുത സംഭവം സത്യമാണെന്നും കെട്ടിച്ചമച്ചതല്ലെന്നും ശൈഖ് അഹമ്മദ് നഫീസ് തന്നെ തന്റെ സോഷ്യൽ മീഡിയ അകൗണ്ടിൽ കുറിച്ചു.

പ്രസ്തുത വ്യക്തിയുമായി തങ്ങൾ ആശയ വിനിമയം നടത്തിയതായും അവനിൽ നിന്ന് മാരണമേറ്റതും (സിഹ്ർ) പൈശാചിക സ്വാധീനവും നീക്കം ചെയ്യാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നതായും പറഞ്ഞ ശൈഖ്, മാരണത്തിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗങ്ങൾ അവന് നിർദേശിച്ചതായും വ്യക്തമാക്കി.

കുവൈത്തിലെ ഒരു മസ്ജിദിൽ ഇമാം “പിശാച് അവർക്ക് വ്യാമോഹമല്ലാതെ മറ്റൊന്നും വാഗ്ദാനം ചെയ്യുന്നില്ല” എന്ന ആയത്ത് നമസ്ക്കാരത്തിൽ ഓതിയപ്പോൾ പിറകിൽ പിന്തുടർന്ന് നമസ്ക്കരിക്കുന്നവരിൽ ഒരാൾ (സിഹ്ർ – മാരണത്തിനു വിധേയനായ ) ഉച്ഛത്തിൽ നിലവിളിക്കുന്ന വീഡിയോ കാണാം.


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്