Sunday, April 20, 2025
Saudi ArabiaTop Stories

ഇന്ന് 27 ആം രാവ്; മക്കയിലും മദീനയിലും വിശ്വാസി ലക്ഷങ്ങൾ ഒരുമിക്കുന്നു

ആയിരം മാസങ്ങളേക്കാൾ ശ്രേഷ്ഠതയുള്ള ലൈലത്തുൽ ഖദ്ർ ഏറ്റവും കൂടുതൽ പ്രതീക്ഷിക്കപ്പെടുന്ന റമളാൻ 27 ആം രാവായ ഇന്ന് വിശുദ്ധ മക്കയിലും മദീനയിലും വിശ്വാസി ലക്ഷങ്ങൾ ഒരുമിക്കുന്നു.

സൗദിക്കകത്ത് നിന്നും പുറത്ത് നിന്നുമായി ഈ രാവിൽ ഭാഗമാകാനുള്ള ലക്ഷ്യവുമായി ലക്ഷക്കണക്കിനാളുകൾ ആണ് ഇരു ഹറം മസ്ജിദുകളിലും എത്തിയിട്ടുള്ളത്.

ഖുർആൻ  അവതരിച്ചതും വിധികളും രിസ്ഖും എഴുതപ്പെട്ടതുമായ റമദാൻ മാസത്തിലെ അവസാനത്തെ പത്ത് രാത്രികളുടെ കാലഘട്ടമാണ് ലൈലത്തുൽ ഖദ്ർ എന്ന് ശൈഖ് സുദൈസ് ഇന്നത്തെ ജുമുഅ ഖുതുബയിൽ പറഞ്ഞു.

വിധിയുടെ പേനകൾ  സന്തോഷവും ദുഃഖവും എല്ലാം കുറിക്കുന്ന രാവാണ് ലൈലത്തുൽ ഖദ്ർ എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

വിവിധ സര്ക്കാര് വകുപ്പുകൾ ഏകോപിപ്പിച്ച് ഹറമിൽ തീർത്ഥാടകരുടെ വരവും പോക്കും സുഗമമാക്കുന്നതിനുള്ള എല്ലാ സജ്ജീകരനങ്ങളും ഒരുക്കിയിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്