Friday, April 18, 2025
Saudi ArabiaTop Stories

ഫിത്ർ സകാത്ത് പണമായി നൽകൽ അനുവദനീയമല്ല: സൗദി ഗ്രാൻഡ് മുഫ്തി

ഫിത്ർ സകാത്ത് പണമായി നൽകൽ അനുവദനീയമല്ലെന്ന് സൗദി ഗ്രാൻഡ് മുഫ്തിയും സൗദി ഉന്നത പണ്ഡിത സമിതി ചെയർമാനുമായ ശൈഖ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ല ആൽ ശൈഖ് ഉറപ്പിച്ച് പറഞ്ഞു.

ഫിത്ർ സകാത്ത് പണമായി നൽകൽ നബി ചര്യക്കും ഖുലഫാഉ റാഷിദീങ്ങളുടെ ചര്യക്കും വിരുദ്ധമാണ്. അവർ ഭക്ഷ്യവസ്തുവായിരുന്നു ഫിത്ർ സകാത്തായി നൽകിയിരുന്നത്.

ഗോതമ്പ്, അരി, ഉണക്കമുന്തിരി, തുടങ്ങിയ മനുഷ്യരുടെ ഭക്ഷണത്തിൽ നിന്നാണ് സകാത്ത് അൽ-ഫിത്തർ നൽകുന്നത്.

റമളാൻ അവസാനം സൂര്യാസ്തമയം കണ്ടുമുട്ടുന്ന സ്ഥലത്ത് മുസ്ലിമിന് അത് നിർബന്ധമാണ്. പെരുന്നാളിന് ഒന്നോ രണ്ടോ ദിവസം മുമ്പ് അത് നൽകലും അനുവദനീയമാണ്.

സകാത്തുൽ ഫിത്ർ അർഹരായ  പാവപ്പെട്ടവർക്ക് എത്തിക്കൽ നിർബന്ധമാണ്.  അല്ലെങ്കിൽ അത് എത്തിക്കാൻ ഒരാളെ ചുമതലപ്പെടുത്തണം.

എല്ലാ മുസ്‌ലിംകൾക്കും, ആണിനു പെണ്ണിനും പ്രായമായവർക്കും ചെറുപ്പക്കാർക്കും, സ്വതന്ത്രർക്കും, അടിമകൾക്കും എല്ലാം, ഭക്ഷണത്തിൽ നിന്ന് ഒരു സാഅ് എന്ന നിലയിൽ സകാത്തുൽ ഫിത്തർ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു. ഇബ്നു ഉമർ റളിയല്ലാഹു അൻഹുവിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട രണ്ട് ഹദീസുകൾ പ്രകാരം നബി സ്വല്ലല്ലാഹു അലൈഹി വസല്ലം ഈത്തപ്പഴത്തിൽ നിന്ന് അല്ലെങ്കിൽ ബാർലിയിൽ നിന്ന് ഒരു സ്വാഅ് ഫിത്ർ സകാത്ത് നിർബന്ധമാക്കി. ഇത് വ്യക്തി തനിക്ക് വേണ്ടിയും താൻ ചെലവ് കൊടുക്കുന്ന ആൾക്ക് വേണ്ടിയും നൽകണം.  തിരുചര്യ പിൻ പറ്റാൻ എല്ലാവർക്കും ഭാഗ്യം ലഭിക്കട്ടെ. നബിയുടെ മേൽ സ്വലാത്തും സലാമും വർഷിക്കട്ടെ…ഗ്രാൻഡ് മുഫ്തി പറഞ്ഞു.



അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്