Saturday, November 23, 2024
Saudi ArabiaTop Stories

ഉംറ വിസാ കാലാവധിയിൽ മാറ്റം

⭕UpDATE❗ഉംറ വിസാ കാലാവധി; പ്രവാസികൾക്കും കുടുംബങ്ങൾക്കും മറ്റും ആശ്വാസമായി സൗദി ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ പുതിയ മറുപടി ❗👇
https://arabianmalayali.com/2024/04/15/50399/

ജിദ്ദ: രാജ്യത്തിന് പുറത്ത് നിന്ന് വരുന്ന തീർഥാടകർക്ക് ഉംറ വിസയിൽ സൗദിയിലേക്ക് പ്രവേശിക്കാനുള്ള കാലാവധി അവസാനിക്കുന്നത് ദുൽഖഅദ് 15  ആണ് എന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.

അതേ സമയം ഉംറ വിസയിൽ സൗദിയിൽ താമസിക്കാനുള്ള പരമാവധി അനുമതി ദുൽഖ അദ് 29 (ജൂൺ 6 ) ആണ് എന്ന് മന്ത്രാലയം അറിയിക്കുന്നു .

ഉംറ വിസയിൽ സൗദിയിൽ പ്രവേശിച്ച ദിവസം മുതൽ മൂന്ന് മാസത്തെ വിസാ കാലാവധി കണക്കാക്കാൻ തുടങ്ങും എന്നും മന്ത്രാലയം വ്യക്തമാക്കി.

ഉംറ വിസ ഇഷ്യു ചെയ്ത് മൂന്ന് മാസം വരെ സൗദിയിലേക്ക് പ്രവേശിക്കാൻ സാവകാശമുണ്ട്. എന്നാൽ അവർ മെയ് 23 നു മുമ്പ് സൌദിയിലേക്ക് പ്രവേശിക്കണം. ജൂൺ 6 ഓട് കൂടെ സൗദിയിൽ നിന്ന് പുറത്ത് പോകുകയും വേണം.

ഹാജിമാരുടെ വരവിനെ സുഗമമാക്കുന്നതിനാണ് ഈ നിയന്ത്രണങ്ങൾ

സൗദി ഹജ്ജ് ഉംറ മന്ത്രാലയത്തോട് ഉന്നയിച്ച വിസാ കാലാവധി സംബന്ധിച്ച ഒരു ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു മന്ത്രാലയം.





അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്