തിങ്കളാഴ്‌ച, ജൂൺ 8, 2026
FootballSaudi ArabiaTop Stories

വിമർശകരുടെ വായടക്കി മാനെയുടെ രോമാഞ്ചിഫിക്കേഷൻ ഗോൾ; അൽ നസ്റിന് ഉജ്ജ്വല വിജയം

റിയാദ്: സൗദി പ്രോ ലീഗിലെ 28 ആാമത് റൗണ്ട് മത്സരത്തിൽ അൽ നസ്ർ അൽ ഫൈഹയെ 3 – 1 നു താൽപ്പിച്ചു.

ആറാം മിനുട്ടിൽ ആദ്യ ഗോൾ നേടി അട്ടിമറി ഭീഷണി ഉയർത്തിയ അൽ ഫൈഹക്കെതിരെ തിരിച്ചൊരു ഗോൾ നേടാൻ അൽ നസ്രിന് 72 മിനുട്ട് വരെ കാത്തിരിക്കേണ്ടി വന്നു. അൽ അംരിയായിരുന്നു ആദ്യ ഗോൾ നേടിയത്.

പിന്നീട് 76 ആം മിനുട്ടിലും 82 ആം മിനുട്ടിലും ഗോൾ നേടിയ മാനെ തന്റെ യഥാർഥ കളി പുറത്തെടുത്ത നിമിഷമായിരുന്നു കണ്ടത്. കളിയിൽ ഒരു പെനാൽട്ടി മിസ്സാക്കിയ മാനെയ്ക്ക് ഇത് വലിയ ആശ്വാസം കൂടിയായി മാറി. ഇന്ന് റൊണാൾഡോ കളിച്ചിട്ടില്ലായിരുന്നു.

82 ആം മിനുട്ടിൽ മാനെ നേടിയ മനോഹരമായ രണ്ടാം ഗോളിനെ ലിവർ പൂൾ വേറിഷൻ എന്ന് വിശേഷിപ്പിച്ചായിരുന്നു ആളുകൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്. മാനെയുടെ 2 ഗോളുകളും കാണാം. വീഡിയോ.


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്