Friday, May 3, 2024
Saudi ArabiaTop Stories

ഒൻപത് നിയമ ലംഘനങ്ങൾക്ക്ക്ക് 25% ഇളവ് ലഭിക്കില്ലെന്ന് സൗദി മുറൂർ

സൗദി മുറൂർ, ആർട്ടിക്കിൾ 75 അനുസരിച്ച് ഏപ്രിൽ 18 മുതലുള്ള പിഴകളിൽ 25% ശതമാനം ഇളവ്  നൽകാൻ തുടങ്ങി.

എന്നാൽ ഈ ഇളവുകൾ 9 ഇനം നിയമ ലംഘനങ്ങൾക്ക് ബാധകമാകില്ലെന്ന് മുറുർ ഓർമ്മിപ്പിച്ചു.

ഡ്രിഫ്‌റ്റിംഗ്, അതിക്രമിച്ചു കയറൽ അല്ലെങ്കിൽ അമിതത്വം മൂലമുള്ള ട്രാഫിക് അപകടങ്ങൾ, ഡ്രൈവിംഗ് സ്‌കൂളുകൾ സ്ഥാപിക്കുന്നതിലോ പ്രവർത്തിപ്പിക്കുന്നതിലോ ഉള്ള ലംഘനങ്ങൾ, വാഹന ഭാരം, അളവുകൾ, പരിശോധന എന്നിവയുടെ ലംഘനങ്ങൾ, വർക്ക്‌ഷോപ്പ് ലംഘനങ്ങൾ, അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസൻസുകൾ നൽകുന്നതിലെ ലംഘനങ്ങൾ, വാഹന ലൈസൻസുകൾ അല്ലെങ്കിൽ ഡ്രൈവിംഗ് ലൈസൻസുകൾ കണ്ടുകെട്ടൽ, എക്‌സിബിഷൻ ലംഘനങ്ങൾ, രാജ്യത്തിന് പുറത്ത് വാഹനങ്ങൾ വിൽക്കുകയോ നശിപ്പിക്കുകയോ ചെയ്യുക. എന്നിവയാണ് ഇളവ് കിട്ടാത്ത ഒൻപത് വിഭാഗം ലംഘനങ്ങൾ.

അതേ സമയം സൗദിയിൽ ട്രാഫിക് വിഭാഗം പ്രഖ്യാപിച്ച നേരത്തെയുള്ള പിഴകൾക്കുള്ള 50 ശതമാനം ഇളവ് പ്രാബല്യത്തിൽ വന്നു. ഈ മാസം (ഏപ്രിൽ) 18 മുതൽ ഒക്ടോബർ 18 വരെയുള്ള കാലയളവിനുള്ളിൽ അടക്കുന്ന പിഴകൾക്ക് ആണ് 50% ഇളവ് ബാധകമാകുക.

പിഴകളിൽ 50% ഇളവ് നൽകുന്നത് 4 നിയമ ലംഘനങ്ങൾക്ക് ബാധകമാകില്ല എന്നും മുറൂർ ഓർമ്മിപ്പിക്കുന്നു. അവ താഴെ കൊടുക്കുന്നു.

ഡ്രിഫ്റ്റിംഗ്, ലഹരി ഉപയോഗിച്ചുള്ള ഡ്രൈവിംഗ്, പരമാവധി വേഗത 120 km /h  ഉള്ള റോഡുകളിൽ വേഗത പരിധിക്കപ്പുറം 50 കിലോമീറ്ററും കവിയുക, കൂടാതെ പരമാവധി വേഗത 140 km/h ഉള്ള റോഡുകളിൽ വേഗത പരിധിക്കപ്പുറം 30 km/h-ൽ കൂടുതൽ കവിയുക എന്നിവയാണ്‌ ഇളവ് ലഭിക്കാത്ത നാലു നിയമ ലംഘനങ്ങൾ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്