തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ഉംറ വിസയിലെത്തിയ മലപ്പുറം സ്വദേശിനി മരിച്ചു

യാമ്പു: ഉംറ വിസയിൽ സൗദിയിലെത്തിയ മലപ്പുറം വേങ്ങര സ്വദേശിനി ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു.

അരീക്കുളം സ്വദേശിനി പാത്തുമ്മു (63) ആണ് മകൻ ടി ഷറഫുദ്ദീന്റെ യാമ്പുവിലെ താമസസ്ഥലത്ത് വെച്ച് വെള്ളിയാഴ്ച രാത്രി മരിച്ചത്.

കഴിഞ്ഞ ഫെബ്രുവരിയിൽ നാട്ടിൽ നിന്ന് മറ്റു കുടുംബാംഗങ്ങളോടൊപ്പം ഉംറ വിസയിൽ സൗദിയിലെത്തിയ പാത്തുമ്മു അടുത്ത മാസം 12 നു നാട്ടിലേക്ക് മടങ്ങാനുള്ള ടിക്കറ്റ് എടുത്തിരുന്നു.

മയ്യിത്ത് യാമ്പുവിൽ തന്നെ മറവ് ചെയ്യാനുള്ള നടപടികൾ പൂർത്തീകരിച്ച് വരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്