സൗദിയിൽ 80 ലക്ഷം റിയാലുമായി വൻ തട്ടിപ്പു സംഘം അറസ്റ്റിൽ; സംഘത്തെ പിടികൂടുന്ന വീഡിയോ ആഭ്യന്തര മന്ത്രാലയം പുറത്തു വിട്ടു.
സൗദിയിൽ ജനങ്ങളെ കബളിപ്പിച്ചു തട്ടിപ്പു നടത്തുന്ന സംഘത്തെ ഒളിത്താവളം റൈഡ് ചെയ്തു പിടികൂടി. 8,093,326 റിയാൽ തുകയും തട്ടിപ്പിന് ഉപയോഗിച്ച ഉപകരണങ്ങളും ഇവരിൽ നിന്നും പിടിച്ചെടുത്തു.
ജനങ്ങൾക്ക് പൊതുസേവനം നൽകാനെന്ന വ്യാജേന തട്ടിപ്പ് നടത്തിയ നാല് വിദേശ പൗരന്മാരെയാണ് റിയാദ് മേഖല പോലീസ് അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായവരിൽ ഒരു യെമനിയും മൂന്ന് സിറിയൻ പൗരന്മാരും ഉൾപ്പെടുന്നു, ഇവരിൽ രണ്ട് പേർ റസിഡൻ്റ് വിസയിലും മൂന്നാമൻ വിസിറ്റ് വിസയിലാണ് സൗദിയിലെത്തിയത്.
സിം കാർഡുകൾ, മൊബൈൽ ഫോണുകൾ, കംപ്യൂട്ടർ എന്നിവ ഉപയോഗിച്ച് ആളുകളെ കബളിപ്പിക്കാൻ വിദേശികൾ പാർപ്പിട യൂണിറ്റ് ഒളിത്താവളമാക്കിയതായി കണ്ടെത്തി. പൊതു സേവനങ്ങൾ നൽകാമെന്ന് വ്യാമോഹിപ്പിച്ചാണ് അവർ ആളുകളെ സമീപിച്ചിരുന്നത്.
പ്രതികളെ നിയമ നടപടികൾ സ്വീകരിച്ചതായും പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പ്രതികളെ പോലീസ് പിടികൂടുന്ന വീഡിയോ കാണാം👇
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa