തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ഇഖാമ നഷ്ടപ്പെട്ടത് റിപ്പോർട്ട് ചെയ്തതിന് ശേഷം പഴയ ഇഖാമ കണ്ട് കിട്ടിയാൽ റിപ്പോർട്ട് ചെയ്തത് കാൻസലാക്കാൻ പറ്റുമോ ?

ജിദ്ദ: ഇഖാമ നഷ്ടപ്പെടുകയും ആ വിവരം ജവാസാത്തിൽ ഓൺലൈൻ ആയി റിപ്പോർട്ട് ചെയ്യുകയും ചെയ്തതിനുശേഷം, പഴയ ഇഖാമ തിരികെ ലഭിച്ചാൽ, നേരത്തെ  ഇഖാമ നഷ്ടപ്പെട്ട വിവരം ജവാസാത്തിൽ ഓൺലൈൻ ആയി റിപ്പോർട്ട് ചെയ്തത് ക്യാൻസൽ ആക്കാൻ സാധിക്കുമോ എന്ന സംശയത്തിനു സൗദി ജവാസാത്ത് മറുപടി നൽകി.

ഇങ്ങനെ ഓൺലൈൻ ആയി ഇഖാമ നഷ്ടപ്പെട്ടത് റിപ്പോർട്ട് ചെയ്തതിനു ശേഷം പഴയ ഇഖാമ തിരികെ കിട്ടിയാലും നഷ്ടപ്പെട്ടത് റിപ്പോർട്ട് ചെയ്തത് കാൻസൽ ആക്കാൻ സാധിക്കില്ല എന്നാണ് ജവാസാത്ത് അറിയിക്കുന്നത്.

അത് പോലെ, ഇങ്ങനെ നഷ്ടപ്പെട്ടത് റിപ്പോർട്ട് ചെയ്തതിനു ശേഷം  തിരികെ ലഭിച്ച പഴയ ഇഖാമ ഉപയോഗിക്കാൻ പാടില്ല എന്നും, റിപ്പോർട്ട് ചെയ്തത് ഫോളോ ചെയ്ത് പുതിയ ഇഖാമ റീ ഇഷ്യു ചെയ്യാനുള്ള ശ്രമങ്ങൾ ആണ് നടത്തേണ്ടത് എന്നും ജവാസാത്ത് ഓർമ്മിപ്പിക്കുന്നു.

ഒരു ഉപയോക്താവ് ഇത് സംബന്ധിച്ച് ജവാസാത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ഉന്നയിച്ച സംശയത്തിനു മറുപടി നൽകുകയായിരുന്നു ജവാസാത്ത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്