Friday, November 22, 2024
Top StoriesWorld

കോവിഷീൽഡ് പിൻ വലിച്ചു

ഇന്റർനാഷണൽ ഡെസ്ക്: കൊവിഡിനെതിരെയുള്ള വാക്‌സിനുകൾ അപൂർവമായി പാർശ്വഫലങ്ങളുണ്ടാക്കുമെന്ന വാർത്ത പുറത്ത് വന്നതിന് ദിവസങ്ങൾക്ക് പിന്നാലെ കോവിഡ് വാക്‌സിൻ  ആസ്ട്രസെനെക പിൻ വലിച്ചു.

അതേ സമയം വാണിജ്യപരമായ കാരണങ്ങളെ തുടർന്നാണ് നടപടിയെന്നാണ് ആസ്ട്രസെനെകയുടെ വിശദീകരണം.

കൊറോണക്കെതിരെ ലോകവ്യാപകമായി ഉപയോഗത്തിലുണ്ടായിരുന്ന വാക്‌സിനുകളിലൊന്നാണ് ആസ്ട്രസെനെകെയും ഓക്‌സഫഡ് സർവകലാശാലയും ചേർന്ന് വികസിപ്പിച്ചെടുത്ത  കൊവിഡ് വാക്‌സിൻ. 

ഇന്ത്യയിൽ സീറം ഇൻസ്റ്റിറ്റ്യൂട്ടായിരുന്നു ‘കൊവിഷീൽഡ്’ എന്ന പേരിൽ ഈ വാക്‌സിൻ ഉത്പാദിപ്പിച്ച് വിതരണം ചെയ്തിരുന്നത്.

വാക്‌സിൻ ഉദ്പാദിപ്പിക്കാനുള്ള അവകാശം എല്ലാവരിൽ നിന്നും എടുത്തുമാറ്റിയ ആസ്ട്രസെനെക വാക്‌സിന്റെ ഉപയോഗവും തടഞ്ഞിട്ടുണ്ട്.

നിലവിൽ ആസ്ട്രസെനക യു.കെയിൽ 100 മില്യൺ പൗണ്ടിന്റെ നഷ്ടപരിഹാരകേസ് നേരിടുകയാണ് .

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്