വിസ കാലവധി നാളെ തീരും; ഒരു നിവൃത്തിയും ഇല്ല; അവിടെയെത്തിയില്ലെങ്കിൽ ആത്മഹത്യയെല്ലാതെ വേറെ വഴിയില്ല
കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽ എയർ ഇന്ത്യ എക്‌സ്പ്രസിൻ്റെ വിമാനങ്ങൾ റദ്ദാക്കിയ സംഭവത്തിൽ ശക്തമായ പ്രതിഷേധം അറിയിച്ച് യാത്രക്കാർ.
വിഷയത്തിൽ നേരത്തെ മുന്നറിയിപ്പ് ലഭിച്ചിരുന്നില്ല. വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് വിമാനം ഇല്ലെന്ന വിവരം ലഭിക്കുന്നത്.
നാളെ തന്നെ വിവിധ സ്ഥലങ്ങളിലെത്തേണ്ടവരുണ്ട്. വിസ കാലാവധി കഴിയാറായ സാഹചര്യത്തിൽ നാളെ മസ്കത്തിലെത്തിയില്ലെങ്കിൽ ആത്മഹത്യയെല്ലാതെ വേറെ വഴിയില്ലെന്ന് ഒരു യാത്രക്കാരൻ പ്രതികരിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അലവൻസ് കൂട്ടി നൽകണമെന്ന ആവശ്യം ഉന്നയിച്ചാണ് സിക്ക് ലീവ് എടുത്ത് എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാർ പ്രതിഷേധിച്ചതും രാജ്യവ്യാപകമായി സർവീസ് മുടങ്ങിയതും.
ചൊവ്വാഴ്ച രാത്രി മുതൽ റദ്ദാക്കിയത് 70 ലേറെ സർവീസുകളാണ്. ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകളും ഇതിൽ ഉൾപ്പെടുന്നുണ്ട്. യാത്രക്കാർക്ക് നേരിട്ട് അസൗകര്യത്തിൽ എയർ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു. യാത്രക്കാർക്ക് നേരിടുന്ന പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നുവെന്ന് എയർ ഇന്ത്യ വക്താവ് പറഞ്ഞു.
കരിപ്പൂരിൽ റദ്ദാക്കിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ; 08.00 AM- റാസൽ ഖൈമ, 8-25 AM ദുബായ്, 8:50 AM- ജിദ്ദ, 09.00 AM – കുവൈറ്റ്, 9:35 AM- ദോഹ, 9-35 AM- ദുബായ്, 10-30 AM- ബഹ്‌റൈൻ, 5-45 PM- ദുബായ്, 7-25 PM ദോഹ, 8-10 PM കുവൈറ്റ്, 8-40 PM ബഹ്‌റൈൻ, 9-50 PM ജിദ്ദ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa