എയർ ഇന്ത്യ എക്സ്പ്രസ്സ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്; കേരളത്തിലെ ട്രാവൽ ഏജൻസികളുടെ കൂട്ടായ്മ TASK പ്രതിഷേധം രേഖപ്പെടുത്തി
യാത്രക്കാരെ പ്രതസന്ധിയിൽ ആക്കുന്ന മുന്നറിയിപ്പിലാത്ത എയർ ഇന്ത്യ എക്സ്പ്രസ്സ് ജീവനക്കാരുടെ മിന്നൽ പണിമുടക്കു മൂലം നിരവധി പ്രവാസികളുടെ ജോലി നഷ്ടപ്പെടുകയും,ഉറ്റവരുടെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പറ്റാതെയും,അത്യാസന്ന നിലയിൽ രോഗാവസ്ഥയിൽ ഉള്ള ബന്ധുക്കളെ സന്ദർശിക്കാൻ പറ്റാതെയും കുട്ടികളും സ്ത്രീകളും അടങ്ങുന്ന നിരവധി യാത്രക്കാരാണ് വിവിധ എയർപോർട്ടുകളിൽ കുടുങ്ങി കിടക്കുന്നത്.
മറ്റു വിമാനങ്ങളിൽ ബദൽ യാത്രകൾക്കു വലിയ തുക നൽകേണ്ടതും സീറ്റുകൾ ലഭിക്കാതെയും ഇരിക്കുന്നത് യാത്രക്കാരെ കൂടുതൽ പ്രയാസത്തിലേക്കാണ് എയർ ഇന്ത്യ എക്സ്പ്രസ്സ് കൊണ്ടെത്തിച്ചിട്ടുള്ളത്.ഇതിനു പുറമേ ഇന്നും നാളെയുമായി പുറപ്പെടേണ്ട വിമാനങ്ങളുടെ തൽ സ്ഥിതി വിവരങ്ങൾ നൽകാത്തതും യാത്രക്കാർക്ക് മറ്റു മാർഗങ്ങൾ തേടുന്നതിനും തടസ്സം നേരിടുന്നു.അടുത്ത സമയങ്ങളിലെ വിമാനങ്ങളുടെ സ്ഥിതി ഇപ്പോഴും ക്ര്യത്യ സമയത്തു പുറപ്പെടും എന്ന് കാണിക്കുന്നത് യാത്രക്കാരെ എയർ പോർട്ടുകളിലേക്കു പോകാൻ നിർബന്ധിതരാക്കുകയും അവിടെ എത്തിയതിനു ശേഷം വിമാനം റദ്ദാണെന്നു പറയുന്നത് യാത്രക്കാർക്ക് കൂടുതൽ സാമ്പത്തികവും സമയ നഷ്ടവും വരുത്തി വെക്കുന്ന അവസ്ഥയാണുള്ളത്
എയർലൈൻ സർവ്വീസ് അവശ്യ സർവ്വീസ് ആയി പ്രഖ്യപിക്കണം എന്നും ‘ ഇത്തരം നിയമവിരുദ്ധ സമരങ്ങൾ ക്ക് എതിരെ സർക്കാർ കർശന നടപടികൾ എടുത്ത് യാത്രക്കാർക്ക് ഉണ്ടാവുന്ന ബുദ്ധിമുട്ടുകൾക്ക് നഷ്ടപരിഹാരം നൽകണമെന്നു സർക്കാർ അധികാരികളോടും,എത്രയും പെട്ടെന്ന് സർവീസുകൾ പുനരാരംഭിച്ചു പ്രവാസികളുടെ യാത്രക്കു പരിഹാരമുണ്ടാകണമെന്നു എയർ ഇന്ത്യ എക്സ്പ്രസ്സ് അധൃകൃതരോടും അല്ലാത്ത പക്ഷം ട്രാവൽ ഏജൻസികൾ എയർ ഇന്ത്യ എക്സ്പ്രസ്സ് ടിക്കറ്റുകൾ ബഹിഷ്കരിക്കുകയും വിവിധ എയർ പോർട്ടുകൾക് മുന്നിൽ സമര പരിപാടികൾ സംഘ്‌ടിപ്പിക്കുകയും ചെയ്യുമെന്ന് task (Travel and tours Agents Survival Keralites)
പ്രസിഡന്റ് രാജേഷ് ചന്ദ്രൻ വാർത്ത കുറിപ്പിലൂടെ അറിയിച്ചു
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa