എവർഗ്രീൻ സൂപ്പർലീഗിൽ ഗ്രീൻ സ്റ്റാർ മദീന ജേതാക്കളായി
മദീന കെ.എം.സി.സി എവർഗ്രീൻ സംഘടിപ്പിച്ച രണ്ട് മാസത്തോളം നീണ്ട് നിന്ന ട്വന്റി റ്റു വിന്നേഴ്സ് ട്രോഫി ആൻഡ് അൽ ഇസ്ര പ്രൈസ് മണിക്കും , അൽ ഹാസം റണ്ണേഴ്സ് ട്രോഫിക്കും ആൻഡ് മദീന കെ.എം.സി.സി പ്രൈസ് മണിക്കും വേണ്ടിയുള്ള ഫുട്ബോൾ മാമാങ്കത്തിൽ ഗ്രീൻ സ്റ്റാർ മദീന, ഗ്രീൻ ബ്ലാസ്റ്റേഴ്സിനെ മറുപടി ഇല്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി കൊണ്ട് എവർഗ്രീൻ സൂപ്പർ ലീഗിന്റെ ( ഇ.എസ്.എൽ) പ്രഥമ ചാമ്പ്യന്മാരായി
ഉഹ്ദിലെ ലാലിഗാ സ്റ്റേഡിയത്തിൽ വെച്ച് നടന്ന സെമി ഫൈനൽ മത്സരങ്ങളിൽ ബഷീർ വാവാട് നയിച്ച ഗോൾഡൻ ഗ്രീൻസിനെ ഒ.കെ റഫീഖ് നയിച്ച ഗ്രീൻസ്റ്റാറും , നഫ്സൽ മാസ്റ്റർ നയിച്ച ഗ്രീൻ റോയൽസിനെ ഷാജഹാൻ ചാലിയം നയിച്ച ഗ്രീൻ ബ്ലാസ്റ്റേഴ്സും പരാജയപെടുത്തിയാണ് ഫൈനലിലേക്ക് ഇരു ടീമുകളും യോഗ്യത നേടിയത്.
സൂപ്പർലീഗിലെ മികച്ച കളിക്കാരനായി
അബ്സർ വടക്കാങ്ങരയേയും ടോപ്സ്കോററായി ഫസലു പൂളക്കപുറായയേയും മികച്ച സ്റ്റോപ്പറായി
ജലാൽ പാതിരമണ്ണയേയും മികച്ച ഫോർവ്വേഡായി ഷെരീഫ് എടരിക്കോടിനേയും മികച്ച ഗോൾഗീപ്പറായി റിയാസ് ചന്തകുന്നിനേയും തിരഞ്ഞെടുത്തു.
അസൈനു തിരൂർക്കാട്, മിർഷാദ്, ഉമ്മർ എന്നിവർ സെമി,ഫൈനൽ മത്സരങ്ങൾ നിയന്ത്രിച്ചു.
ശെരീഫ് കാസർകോഡ്, അഷ് റഫ് അഴിഞ്ഞിലം , നജീബ് പത്തനംതിട്ട, റഷീദ് വാവൂർ , ഇബ്രാഹിം ഫൈസി, ഹനീഫ, ഗഫൂർ താനൂർ , ഫൈസൽ വെളിമുക്ക് , അഷ് റഫ് ഒമാനൂർ , ജലീൽ കുറ്റ്യാടി , മെഹ്ബൂബ് കീഴ്പ്പറമ്പ് , ഷെമീർ അണ്ടോണ, സൈനു മലയിൽ എന്നിവർ കളിക്കാരെ പരിചയപെട്ടു.
ടൂർണ്ണമന്റ് സംഘാടനത്തിന് അബ്ദുൽമജീദ് അരിമ്പ്ര , അഹമ്മദ് മുനമ്പം, ഫസിലുറഹ്മാൻ പുറങ്ങ് എന്നിവർ ചുക്കാൻ പിടിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa