ജിദ്ദയിലെ മാലദ്വീപിൽ ഒരാളെ കാണാതായി
ജിദ്ദയിലെ മാലദ്വീപ് എന്ന അപര നാമത്തിൽ അറിയപ്പെട്ടുന്ന അൽ ബൈളാഇൽ ഒരാളെ കാണാതായതായും കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുന്നതായും ബന്ധപ്പെട്ടവർ അറിയിച്ചു.
ഇന്നലെ വൈകുന്നേരം ആയിരുന്നു ആളെ കാണാതായത്. ഇയാൾ അടക്കം അഞ്ച് പേർ ഒരു ബോട്ടിൽ ആയിരുന്നു ബൈളാഇൽ എത്തിയത്.
അഞ്ച് പേരിൽ ചിലർ ബോട്ടിന് പുറത്ത് നീന്തുമ്പോൾ, കാണാതായ ആൾ അവരിൽ നിന്ന് കുറച്ച് അകലെയായിരുന്നുവെന്നും, സഹായത്തിനായി വിളിക്കുന്ന നിലവിളി കേട്ടെന്നും എന്നാൽ അവർ അവിടെയെത്തിയപ്പോൾ അവനെ കാണാതായെന്നും റിപ്പോർട്ടുകൾ പറയുന്നു.
സ്വന്തമായി ബോട്ടുള്ള ഈ വ്യക്തി നീന്തലിൽ വൈദഗ്ദ്ധ്യം ഉള്ളയാളാണെന്നും നീന്താൻ അനുമതിയുള്ള സ്ഥലത്താണ് നീന്തിയിരുന്നതെന്നും കൂടെയുണ്ടായിരുന്നവർ പറഞ്ഞു.
ജിദ്ദ നഗരത്തിൽ നിന്ന് ഏകദേശം 40 മിനിറ്റ് സഞ്ചാര ദൂരമാണ് ജിദ്ദയുടെ മാലദ്വീപ് എന്ന പേരിലറിയപ്പെടുന്ന ബൈളാഅ് ദ്വീപിലേക്കുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa