സൗദി കിരീടാവകാശി ജപ്പാൻ സന്ദർശിക്കും
റിയാദ്: സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ ജപ്പാൻ സന്ദർശനത്തിനൊരുങ്ങുന്നു. മെയ് 20 മുതൽ 23 വരെയായിരിക്കും രാജകുമാരന്റെ ഔദ്യോഗിക ജപ്പാൻ വിസിറ്റ്.
2019 ലെ ജി 20 ഒസാക്ക ഉച്ചകോടിയിൽ പങ്കെടുത്തതിന് ശേഷം കിരീടാവകാശിയും പ്രധാനമന്ത്രിയും എന്ന നിലയിലുള്ള അദ്ദേഹത്തിൻ്റെ ആദ്യ ജപ്പാൻ യാത്രയാണ് ഈ സന്ദർശനമെന്ന് ജാപ്പനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
വരാനിരിക്കുന്ന സന്ദർശനം ജപ്പാനും സൗദി അറേബ്യയും തമ്മിലുള്ള സൗഹൃദബന്ധം കൂടുതൽ മെച്ചപ്പെടുത്തുമെന്നും, വർഷങ്ങളായി സ്ഥാപിച്ച ശക്തമായ ബന്ധങ്ങൾ ദൃഡമാക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.
ജപ്പാൻ ചക്രവർത്തിയുമായും ജപ്പാൻ പ്രധാന മന്ത്രിയുമായും കിരീടാവകാശി കൂടിക്കാഴ്ച നടത്തും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa