ബിനാമി: സൗദിയിൽ സ്വദേശി വനിതയടക്കം 3 പേർക്ക് ശിക്ഷ; പ്രവാസിയെ നാട് കടത്തും
റിയാദ്: അൽ അഹ്സയിൽ, കാർ മെയിൻ്റനൻസ് സ്ഥാപനം നടത്തി നിയമവിരുദ്ധമായ വാണിജ്യ മൂടിവയ്ക്കൽ (തസത്തൂർ) പ്രവർത്തനത്തിൽ ഏർപ്പെടാൻ ബംഗ്ലാദേശി പ്രവാസിയെ അനുവദിച്ചതിന് സൗദി വനിതയ്ക്കും അവരുടെ നിയമ പ്രതിനിധിക്കും എതിരെ കിഴക്കൻ പ്രവിശ്യയിലെ അപ്പീൽ കോടതി അന്തിമ വിധി പുറപ്പെടുവിച്ചു.
സ്ഥാപനം അടച്ചുപൂട്ടലും അതിൻ്റെ പ്രവർത്തനം ലിക്വിഡേറ്റ് ചെയ്യലും അതിൻ്റെ വാണിജ്യ രജിസ്റ്റർ അസാധുവാക്കലും നിയമലംഘകർക്ക് പിഴ ചുമത്തലും ബംഗ്ലാദേശ് നിവാസിയെ നാടുകടത്തലും ശിക്ഷകളിൽ ഉൾപ്പെടുന്നു.
സ്ഥാപനം കൈകാര്യം ചെയ്യാനും പ്രവർത്തിപ്പിക്കാനും തൊഴിലാളികളുടെ മേൽനോട്ടം വഹിക്കാനും തൻ്റെ നിയമവിരുദ്ധ പ്രവർത്തനത്തിൻ്റെ ഫലമായ ഫണ്ട് സൗദി അറേബ്യക്ക് പുറത്തേക്ക് കൈമാറാനും ബംഗ്ലാദേശ് സ്വദേശിക്ക് സൗദി വനിത സൗകര്യ ചെയ്ത് കൊടുത്തുവെന്നത് കൊടതി കണ്ടെത്തിയിരുന്നു.
പരമാവധി അഞ്ച് വർഷം വരെ തടവും 5 ദശലക്ഷം റിയാൽ വരെ പിഴയും നിയമവിരുദ്ധ പ്രവർത്തനത്തിലൂടെ സമ്പാദിച്ച കള്ളപ്പണം പിടിച്ചെടുക്കലും കണ്ടുകെട്ടലും ബിനാമി വിരുദ്ധ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa