സൗദിയിൽ മലയാളികൾ കാരണം പെരുവഴിയിലായി മലയാളി; പ്രവാസികൾ ശ്രദ്ധിക്കേണ്ടത്
ഏതാനും ദിവസങ്ങൾക്ക് മുമ്പായിരുന്നു സൗദിയിൽ നല്ല രീതിയിൽ ബിസിനസ് നടത്തിയിരുന്ന ഒരു സുഹൃത്തിനെ നാട്ടിൽ വെച്ച് കാണാനിടയായത്.
നിലവിലെ ബിസിനസിന്റെ അവസ്ഥയെക്കുറിച്ച് അന്വേഷിച്ചപ്പോൾ വളരെ സങ്കടകരമായ മറുപടിയായിരുന്നു സുഹൃത്ത് തന്നത്.
ഒരു സൗദി കഫീലിന്റെ കീഴിൽ സുഹൃത്ത് മുതൽ മുടക്കി നടത്തിക്കൊണ്ടിരുന്ന ബിസിനസ് സ്ഥാപനം ഇപ്പോൾ കഫീൽ പിടിച്ചെടുക്കുകയും കഫീൽ അവനെ ഫൈനൽ എക്സിറ്റടിച്ച് നാട്ടിലേക്ക് കയറ്റി വിടുകയുമായിരുന്നു.
ഇതിലെ ഏറ്റവും സങ്കടകരമായ വസ്തുത, കഫീലിനെ ഇതിനു പ്രേരിപ്പിച്ചത് സുഹൃത്ത് കണ്ണടച്ച് വിശ്വസിച്ചിരുന്ന ചില മലയാളികൾ തന്നെയായിരുന്നു എന്നതാണ്.
തന്നെ നാട്ടിലേക്ക് കയറ്റി വിട്ട ശേഷം താൻ വിശ്വസിച്ച, മലയാളികളായ സുഹൃത്തുക്കൾ കഫീലുമായി ചേർന്ന് ഇപ്പോൾ തൻറെ സ്ഥാപനം നടത്തിക്കൊണ്ടിരിക്കുകയാണെന്നും എന്റെ സുഹൃത്ത് പറഞ്ഞു.
ഇവിടെ താൻ കണ്ണടച്ച് വിശ്വാസിച്ച കുറച്ചു മലയാളികൾ ആയിരുന്നു എന്റെ സുഹൃത്തിനെ പെരുവഴിയിലാക്കിയത്. താത്ക്കാലികമായി വലിയ നേട്ടമായെന്ന് ഈ ഉപജാപക സംഘത്തിനു തോന്നാമെങ്കിലും ജീവിതത്തിൽ എപ്പോഴെങ്കിലും ഇതിനു തിരിച്ചടി ലഭിക്കുമെന്ന് മറ്റു പലരുടെയും അനുഭവം വെച്ച് നോക്കുംബോൾ നമുക്ക് കാണാൻ സാധിക്കും.
ഏതായാലും ഇത്തരം ദുരനുഭവം ആവർത്തിക്കാതിരിക്കാൻ ആരെയും ഒരു പരിധിക്കപ്പുറം കണ്ണടച്ച് വിശ്വസിക്കരുതെന്നും പാരകൾ വരാൻ സാധ്യതയുള്ള വഴികൾ അടക്കണമെന്നും അനുഭവസ്ഥർ ഓർമ്മിപ്പിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa