പെർമിറ്റില്ലാതെ ഹജ്ജില്ല; കാമ്പയിൻ ആരംഭിച്ചു
ജിദ്ദ: മക്ക പ്രാവിശ്യാ ഡെപ്യൂട്ടി അമീറും സെൻട്രൽ ഹജ്ജ് കമ്മിറ്റി വൈസ് ചെയർമാനുമായ പ്രിൻസ് സൗദ് ബിൻ മിഷ്അൽ, പെർമിറ്റ് ഇല്ലാതെ ഹജ്ജ് ചെയ്യാൻ അനുവദിക്കില്ലെന്ന് ഊന്നിപ്പറഞ്ഞു.
നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും രാജകുമാരൻ പറഞ്ഞു.
“പെർമിറ്റില്ലാതെ ഹജ്ജില്ല” എന്ന മുദ്രാവാക്യത്തിന്റെ കീഴിൽ “ഹജ്ജ് ഒരു ആരാധനയും പരിഷ്കൃത പെരുമാറ്റ രീതിയുമാണെന്ന” കാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു രാജകുമാരൻ.
മുൻ വർഷങ്ങളിൽ കാംബയിൻ, തെറ്റായ പെരുമാറ്റം കുറയ്ക്കുന്നതിനും വഞ്ചനാപരമായ പ്രചാരണങ്ങൾ തുറന്നുകാട്ടുന്നതിനും അനധികൃത തീർഥാടകരുടെ എണ്ണം കുറയ്ക്കുന്നതിനും സഹായിച്ചിട്ടുണ്ട്. ഇത് തീർഥാടകർക്ക് നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഇസ്‌ലാമിൻ്റെ അഞ്ചാം സ്തംഭം അനായാസമായും സുഖമായും നിർവഹിക്കാൻ അവർക്ക് അനുയോജ്യമായ ആത്മീയ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തതായും രാജകുമാരൻ വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa