Saturday, September 21, 2024
Saudi ArabiaTop Stories

ഹാജിമാർക്ക് ഡിജിറ്റൽ ഐഡി സേവനവുമായി സൗദി ആഭ്യന്തര മന്ത്രാലയം

മക്ക: ഈ വർഷം ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് രാജ്യത്ത് എത്തുന്ന ഹജ്ജ് തീർത്ഥാടകർക്കായി ആഭ്യന്തര മന്ത്രാലയം ഡിജിറ്റൽ ഐഡൻ്റിറ്റി സേവനം ആരംഭിച്ചു.

സാദി വിഷൻ 2030 ൻ്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്ന വിധത്തിൽ അല്ലാഹുവിന്റെ അതിഥികളെ സേവിക്കുന്നതിനായി ഡിജിറ്റൽ പരിവർത്തനത്തിൻ്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനും സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനുമുള്ള സൗദി ഗവൺമെൻ്റിൻ്റെ ശ്രമങ്ങളുടെ ഭാഗമായാണ് സേവനം ആരംഭിക്കുന്നത്.

വിദേശകാര്യ മന്ത്രാലയം, ഹജ്ജ്, ഉംറ മന്ത്രാലയം, സൗദി ഡാറ്റ ആൻ്റ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് അതോറിറ്റി എന്നിവയുടെ സഹകരണത്തോടെ വികസിപ്പിച്ചെടുത്ത തീർഥാടകർക്കായുള്ള ഡിജിറ്റൽ ഐഡി തീർഥാടകരെ ഇലക്ട്രോണിക് രീതിയിൽ തങ്ങളുടെ ഐഡൻ്റിറ്റി തെളിയിക്കാൻ അനുവദിക്കുന്നു.

ഹാജിമാരുടെ സൗദി യാത്രയിൽ അബ്ഷിർ, തവക്കൽന പ്ലാറ്റ്‌ഫോമുകൾ വഴി ഈ ഡിജിറ്റൽ ഐഡിയുടെ ഉപയോഗം സാധ്യമാകും. ഇത് തീർത്ഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം വർദ്ധിപ്പിക്കുകയും അവരുടെ അനുഭവം മെച്ചപ്പെടുത്തുകയും സമ്പന്നമാക്കുകയും ചെയ്യുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്