വേതന സംരക്ഷണ സേവനം കരാർ ബന്ധത്തിന് ബാധകമാണെന്ന് സൗദി മാനവ വിഭവശേഷി മന്ത്രാലയം
റിയാദ്: തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള കരാർ ബന്ധത്തിന് “വേതന സംരക്ഷണ” സേവനം ബാധകമാണെന്ന് ഹ്യൂമൻ റിസോഴ്‌സ് വക്താവ് മുഹമ്മദ് അൽ രിസ്ഖി വ്യക്തമാക്കി.
രാജ്യത്തെ ഗാർഹിക തൊഴിലാളിയുടെ ശമ്പളം നൽകുന്ന സംവിധാനം വേതന സംരക്ഷണ സേവനം വ്യക്തമാക്കുന്നുണ്ട്.
“മുസാനെദ്” പ്ലാറ്റ്‌ഫോമിലെ അംഗീകൃത ബാങ്കുകൾ മുഖേനയുള്ള ഡിജിറ്റൽ സംവിധാനമാണിത്.
ഈ വേതന സംരക്ഷണ സേവനം ഗാർഹിക തൊഴിലാളികളുടെ ശമ്പളം ലഭിക്കുന്നുണ്ടെന്നത് ഉറപ്പാക്കുകയും തൊഴിലാളിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ അവസാനിപ്പിക്കുമ്പോൾ തൊഴിലുടമയ്ക്ക് എളുപ്പമാക്കുകയും ചെയ്യുന്നുവെന്നും വാക്താവ് വ്യക്തമാക്കി.
ജൂൂലൈ മുതൽ ഗാർഹിക തൊഴിലാളികളുടെ വേതനം മുസാനദ് പ്ലാറ്റഫോമിലെ അംഗീകൃത ബാങ്കുകൾ വഴി മാത്രം കൈമാറുന്ന നിയമത്തിന്റെ ആദ്യ ഘട്ടം പ്രാബല്യത്തിൽ വരുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa