Friday, September 20, 2024
FootballSaudi ArabiaTop Stories

അൽ നസ്ർ – അൽ ഹിലാൽ മത്സരം സമനിലയിൽ

റിയാദ്: ഏറെ ആവേശം നിറഞ്ഞ അൽ നസ് റും അൽ ഹിലാലും തമ്മിൽ നടന്ന  32 ആം ലീഗ് റൗണ്ട് പോരാട്ടം സമ നിലയിൽ (1 – 1 ) പിരിഞ്ഞു.

ആദ്യ മിനുട്ടിൽ തന്നെ ഒട്ടാവിയോ  അൽ ഹിലാലിന്റെ ഉരുക്ക് കോട്ടയായ യാസീൻ ബോനോയെ സ്തബ്ധനാക്കി ഗോൾ നേടിയത് കളി ഏറെ ആവേശം നിറഞ്ഞതാക്കി.

എന്നാൽ കളി തീരാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ സാദിയോ മാനെ പെനാൾട്ടി ബോക്സിൽ വെച്ച് ചെയ്ത ഫൗൾ അൽ നസ് റിനു വിനയായി. മെട്രോവിച്ചിന്റെ സൂപർ പെനാൽട്ടി കിക്ക് ഹിലാലിനു സമനില നേടിക്കൊടുത്തു.

സൂപർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അടക്കമുള്ളവർ ഗോളടിക്കാനുള്ള നിരവധി അവസരങ്ങൾ തുലച്ച മത്സരം കൂടിയായിരുന്നു ഇന്നലത്തേത്.

അതേ സമയം അൽ ഹിലാലിനു റഫറി അനർഹമായ പെനാൽട്ടിയാണ് അനുവദിച്ചത് എന്ന രീതിയിൽ അൽ നസ്ർ ആരാധകർ സോഷ്യൽ മീഡിയയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുണ്ട്.

അൽ നസ് റിനു വേണ്ടി റൊണാൾഡോയുടെ അസിസ്റ്റിൽ ആദ്യ മിനുട്ടിൽ തന്നെ ഒട്ടാവിയോ ഹിലാലിനെതിരെ ഗോൾ നേടുന്നത് കാണാം. വീഡിയോ.



അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്