Sunday, September 22, 2024
Top StoriesWorld

ഇറാൻ പ്രസിഡൻറ് സഞ്ചരിച്ച ഹെലികോപ്റ്റർ റഫ് ലാൻഡിംഗ് നടത്തി; കൂടുതൽ വിവരങ്ങൾ പുറത്ത് വിടാതെ സ്റ്റേറ്റ് മീഡിയ

ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്റ്റർ റഫ് ലാൻഡിംഗ് നടത്തിയതായി പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

രക്ഷാപ്രവർത്തകർ സംഭവസ്ഥലത്തേക്ക് പോകുകയാണെന്ന് ഇറാൻ സ്റ്റേറ്റ് ടിവി ഞായറാഴ്ച അറിയിച്ചു.

അതേ സമയം സംഭവത്തെക്കുറിച്ച് ഇറാനിയൻ മാധ്യമങ്ങൾ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.

ഇറാൻ്റെ തലസ്ഥാനമായ ടെഹ്‌റാനിൽ നിന്ന് ഏകദേശം 600 കിലോമീറ്റർ അകലെ അസർബൈജാൻ അതിർത്തിയിലുള്ള ജോൽഫ എന്ന നഗരത്തിന് സമീപമാണ് സംഭവം നടന്നതെന്ന് സ്റ്റേറ്റ് ടിവി പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്