വാഹനം ഇടിപ്പിച്ച് മറിച്ചിട്ട് കൊലപാതകം നടത്തിയ സൗദി പൌരന്റെ വധ ശിക്ഷ നടപ്പാക്കി
റിയാദ്: ഒരു സൗദി പൌരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ സ്വദേശിയെ റിയാദിൽ വധശിക്ഷക്ക് വിധേയനാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.
ബന്ദർ ബിൻ മുഹമ്മദ് ബിൻ നാസിർ സഅദ് അൽ ഖഹ്താനി എന്ന സ്വദേശിയെയാണ് ളാഫി ബിൻ ഹിലാൽ സബീഇ എന്ന സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക്ക് വിധേയനാക്കിയത്.
പ്രതി ഇരയുടെ വാഹനത്തിൽ മനപുർവ്വം തന്റെ വാഹനമിടിപ്പിച്ച് അത് മറിച്ചിടുകയും, അത് ഇരയുടെ മരണത്തിലേക്ക് നയിക്കുകയുമായിരുന്നു.
പ്രതിയെ അറസ്റ്റ് ചെയ്ത സുരക്ഷാ വിഭാഗം കേസ് കോടതിക്ക് റഫർ ചെയ്യുകയും വിചാരണക്കൊടുവിൽ കോടതി പ്രതിക്ക് വധശിക്ഷ വിധിക്കുകയും ചെയ്തു.
വിധിയെ അപ്പീൽ കോടതിയും സുപ്രീം കോടതിയും പിന്തുണച്ചതിനെത്തുടർന്ന് ശിക്ഷ നടപ്പാക്കാൻ സൗദി റോയൽ കോർട്ട് ഉത്തരവിടുകയും ഇന്ന് റിയാദ് പ്രവിശ്യയിൽ പ്രതിയുടെ വധ ശിക്ഷ നടപ്പാക്കുകയും ചെയ്തതായി മന്ത്രാലയം വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa