യോകോഹാമയെ മുക്കി ‘അൽ ഐൻ’ എ എഫ് സി കിരീടം നേടി
എ എഫ് സി ചാമ്പ്യൻസ് ലീഗ് ഫൈനൽ രണ്ടാം പാദ മത്സരത്തിൽ യു എ ഇയുടെ അൽ ഐൻ, ജപ്പന്റെ യോകോഹാമയെ 5 – 1 നു തകർത്ത് കിരീടം നേടി.
ഇരു പാദങ്ങളിലുമായി 6 – 3 എന്ന അഗ്രഗേറ്റ് സ്കോറിൽ ആണ് അൽ ഐൻ ജേതാക്കൾ ആയത്.
ജപ്പാനിൽ വെച്ച് നടന്ന ഫൈനലിന്റെ ആദ്യ പാദത്തിൽ യോകോഹാമ 2 – 1 വിജയിച്ചിരുന്നുവെങ്കിലും തങ്ങളൂടെ ഹോം ഗ്രൌണ്ടിൽ നടന്ന രണ്ടാം പാദത്തിൽ അൽ ഐൻ വൻ തിരിച്ച് വരവ് നടത്തുകയായിരുന്നു.
ക്വാർട്ടറിൽ റൊണാൾഡോയുടെ അൽ നസ് റിനെയും സെമിയിൽ നെയ്മറിന്റെ അൽ ഹിലാലിനെയും തോൽപ്പിച്ചായിരുന്നു അൽ ഐൻ ഫൈനലിൽ എത്തിയത് എന്നത് ശ്രദ്ധേയമാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa