റൗളാ ശരീഫിൽ നമസ്ക്കരിക്കാൻ അനുവദിക്കപ്പെട്ട സമയം 10 മിനുട്ട് മാത്രം ; റൗള പെർമിറ്റുമായി ബന്ധപ്പെട്ട് അറിഞ്ഞിരിക്കേണ്ട നാല് കാര്യങ്ങൾ
നുസുക് ആപ് വഴി റൗളാ ശരീഫിൽ പ്രവേശിക്കുന്നതിനുള്ള പെർമിറ്റ് നേടുന്നത്തിന് മുമ്പ് റൗളയിൽ സ്വീകരിക്കേണ്ട മാർഗ നിർദ്ദേശങ്ങൾ അംഗീകരിക്കേണ്ടതുണ്ടെന്ന് ഇരു ഹറം കാര്യ വകുപ്പ് ഓർമ്മിപ്പിച്ചു.
റൗളാ ശരീഫിൽ നമസ്ക്കരിക്കാൻ ഒരാൾക്ക് 10 മിനുട്ട് സമയം മാത്രമാണ് അനുവദിക്കപ്പെട്ടിട്ടുള്ളത്. ഇത് മറ്റുള്ളവർക്ക് കൂടി അവസരം നൽകുന്നതിന് വേണ്ടിയുള്ള നിയന്ത്രണമാണ്.
റൗളാ പെർമിറ്റ് ബുക്ക് ചെയ്യുമ്പോൾ അപ്പോയിൻ്റ്മെൻ്റ് സ്ഥിരീകരിക്കണം. ലഭിച്ച അപ്പോയിൻ്റ്മെൻ്റിന് അര മണിക്കൂർ മുമ്പ് ഹറമിൽ ഹാജരാണെന്ന് ഉറപ്പിക്കണം. അപ്പോയിൻ്റ്മെൻ്റിന് കാൽ മണിക്കൂർ മുമ്പ് തന്നെ റൗളക്ക് പുറത്തായി എത്തിച്ചേരേണ്ടതും ആവശ്യമാണ്.
വർഷത്തിൽ ഒരു തവണ മാത്രമാണ് ഒരാൾക്ക് റൗളയിൽ പ്രവേശിക്കാൻ സാധിക്കുക. അത് കൊണ്ട് തന്നെ പെർമിറ്റ് ഇഷ്യു ചെയ്ത തീയതിയിൽ റൗളയിൽ വരാൻ കഴിയുന്നില്ലെങ്കിൽ പെർമിറ്റ് റദ്ദാക്കണം.
അപ്പോയിൻ്റ്‌മെൻ്റിനായി ആപിൽ ദൃശ്യമായ ചിഹ്നം ഒരു തവണ മാത്രമേ ഉപയോഗിക്കാവൂ. ആൾ നിശ്ചിത സമയത്ത് എത്തിച്ചേരണം. ഗേറ്റിലൂടെ പ്രവേശിക്കുമ്പോൾ ആപിൽ ദൃശ്യമായ ചിഹ്നം കാണിക്കുന്നത് ഉറപ്പാക്കണം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa