കിംഗ്സ് കപ്പ് ഫൈനൽ വെള്ളിയാഴ്ച ജിദ്ദയിൽ
ജിദ്ദ: 2023-24 കിംഗ്സ് കപ്പ് ഫൈനൽ മത്സരം ജിദ്ദ കിംഗ് അബ്ദുല്ല സ്പോർട്സ് സ്റ്റേഡിയത്തിൽ ഈ വരുന്ന വെള്ളിയാഴ്ച (മെയ് 31 ) നടക്കും.
സൗദിയിലെ എറ്റവും ശക്തരായ ടീമുകൾ അൽ നസ് റും അൽ ഹിലാലും തമ്മിൽ ആണ് ഫൈനലിൽ മാറ്റുരക്കുക.
സെമിയിൽ ഇത്തിഹാദിനെ തോൽപ്പിച്ചായിരുന്നു അൽ ഹിലാൽ ഫൈനലിൽ പ്രവേശിച്ചത്. അൽ ഖലീജിനെയായിരുന്നു അൽ നസ്ർ സെമിയിൽ തോല്പിച്ചത്.
അറബ് ക്ലബ് ചാമ്പ്യൻഷിപ് ഫൈനലിൽ ഹിലാലിനെ തോൽപ്പിച്ച അൽ നസ് ർ, ശേഷം ഹിലാലുമായി ഏറ്റു മുട്ടിയ മത്സരങ്ങളിൽ ഒന്നും വിജയിച്ചിട്ടില്ല എന്നതിനാൽ ഫൈനൽ മത്സരം ഏറെ വാശിയേറിയതായിരിക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa