Saturday, September 21, 2024
Saudi ArabiaTop Stories

ഇന്ന് വിശുദ്ധ കഅബയുടെ നിഴൽ ഇല്ലാതായ സമയത്തെ വീഡിയോ വൈറലാകുന്നു; വീഡിയോ കാണാം

മക്ക: മെയ് 27 തിങ്കളാഴ്ച സൂര്യൻ ക അബക്ക് നേരെ മുകളിൽ ആയി വന്ന ദൃശ്യം സോഷ്യൽ മീഡിയകളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു.

ഇന്ന്, തിങ്കളാഴ്ച ഉച്ചക്ക് സൗദി സമയം 12:18 (ഹറമിലെ ളുഹർ ബാങ്ക് സമയം) ആയിരുന്നു സൂര്യൻ കഅബക്ക് നേരെ മുകളിൽ 90 ഡിഗ്രിയിൽ ആയി വന്നത്.

ഈ സമയം ഉച്ചനിഴൽ ഇല്ലാതാകുകയും കഅബയുടെ നിഴൽ അപ്രത്യക്ഷമാവുകയും ചെയ്യും.ഈ വർഷം ഈ പ്രതിഭാസം ആദ്യത്തേത് ആണ്.

ഈ സന്ദർഭത്തിൽ ആണ് വിശ്വാസികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒരു ഉപകരണത്തിന്റെയും സഹായമില്ലാതെ ക അബയുടെ ദിശ (ഖിബ് ല നിർണ്ണയം), വസ്തുക്കളുടെ നിഴലിന്റെ എതിർ ദിശ അവലംബിച്ച് കണക്കാക്കാരുള്ളത്.

ഇന്ന് ഉച്ചക്ക് വിശുദ്ധ ക അബയുടെ നിഴൽ ഇല്ലാതായ സമയത്തെ വീഡിയോ കാണാം.



അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്