മൂന്ന് സൗദി രാജാക്കന്മാർ ഒരുമിച്ച് ഹജ്ജ് ചെയ്യുന്ന 55 വർഷം പഴക്കമുള്ള വീഡിയോ വൈറലാകുന്നു
ജിദ്ദ: ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമ്മത്തിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികൾ പുണ്യ ഭൂമികളിൽ എത്തിക്കൊണ്ടിരിക്കുകയാണ്.
സ്വകാര്യ, സര്ക്കാർ പാക്കേജുകളിലായി മലയാളികൾ അടക്കമുള്ള ഹാജിമാരും പുണ്യ ഭൂമികളിൽ ധാരാളമായി എത്തിയിട്ടുണ്ട്.
ഹജ്ജ് വിജയത്തിനായി സൗദി അധികൃതർ ശക്തമായ സുരക്ഷാ സന്നാഹവും തീർത്ഥാടകർക്ക് സേവനത്തിനായുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.
ഹജ്ജജിനോടനുബന്ധിച്ച് സോഷ്യൽ മീഡിയകളിൽ പഴയ കാല ഹജ്ജ് വീഡിയീകൾക്ക് ഏറെ ഷെയർ ചെയ്യപ്പെട്ടുന്നത് പതിവാണ്. ഈ വർഷവും നിരവധി പഴയ കാല ഹജ്ജ് വീഡിയോകൾ ആളുകൾ ഷെയർ ചെയ്യുന്നുണ്ട്.
വ്യാപകമായി ഷെയർ ചെയ്യപ്പെടുന്ന വീഡിയോകളിൽ ഒന്നാണ് മൂന്ന് മുൻ സൗദി രാജാക്കന്മാർ ഒരുമിച്ച് ഹജ്ജ് ചെയ്യുന്ന രംഗം. ഫൈസൽ രാജാവ്, ഫഹദ് രാജാവ്, അബ്ദുല്ല രാജാവ് എന്നിവരാണ് വീഡിയോയിൽ ഉള്ളത്. വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa