ഹാാജിമാർക്കായി ഹറമൈൻ ട്രെയിൻ 16 ലക്ഷം സീറ്റുകൾ ഒരുക്കും
ജിദ്ദ : നിലവിലെ ഹജ്ജ് സീസണിൽ തീർഥാടകരെ പുണ്യ ഭൂമികളിൽ എത്തിക്കുന്നതിനായി ഹറമൈൻ ഹൈ സ്പീഡ് ട്രെയിൻ മൊത്തം 3800 ട്രിപ്പുകൾ നടത്തും.
ഈ വർഷം റെക്കോർഡ് തീർഥാടകരെ ഉൾക്കൊള്ളാൻ സീറ്റുകളുടെ എണ്ണം 1.6 ദശലക്ഷമായി ഉയർത്തിയിട്ടുണ്ട്.
ഹജ്ജ് സീസണിലെ പ്രവർത്തന പദ്ധതി വെളിപ്പെടുത്തിക്കൊണ്ട് അല്ലാഹുവിന്റെ അതിഥികളെ സ്വീകരിക്കാനുള്ള ഹറമൈൻ ട്രെയിനിൻ്റെ സന്നദ്ധത SAR പ്രഖ്യാപിച്ചു.
ജിദ്ദ സുലൈമാനിയയിലെ പ്രധാന സ്റ്റേഷൻ, ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ഇൻ്റർനാഷണൽ എയർപോർട്ട് സ്റ്റേഷൻ, കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റി സ്റ്റേഷൻ എന്നിവ വഴി മക്കയെയും മദീനയെയും ബന്ധിപ്പിക്കുന്ന 453 കിലോമീറ്റർ റെയിൽപാതയിലെ അഞ്ച് സ്റ്റേഷനുകളിലൂടെയാണ് ഹറമൈൻ ട്രെയിൻ സർവീസ് നടത്തുന്നത്.
മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയുള്ള ലോകത്തിലെ ഏറ്റവും വേഗതയേറിയ 10 പാസഞ്ചർ ട്രെയിനുകളിൽ ഒന്നാണ് ഹറമൈൻ ഹൈ സ്പീഡ് ട്രെയിൻ എന്നത് ശ്രദ്ധേയമാണ്. ഒരു ട്രെയിനിന് 417 സീറ്റ് ശേഷിയാണുള്ളത്. ആകെ 35 ട്രെയിനുകൾ ആണുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa