ഹജ്ജ് പെർമിറ്റ് ഇല്ലാതെ പിടിക്കപ്പെടുന്നവർക്ക് ശിക്ഷ നടപ്പാക്കൽ ഇന്ന് മുതൽ പ്രാബല്യത്തിൽ
മക്ക നഗരം, സെൻട്രൽ ഏരിയ, പുണ്യസ്ഥലങ്ങൾ, അൽ-റുസൈഫയിലെ അൽ-ഹറമൈൻ ട്രെയിൻ സ്റ്റേഷൻ, സുരക്ഷാ നിയന്ത്രണ കേന്ദ്രങ്ങൾ, സ്ക്രീനിംഗ് സെന്ററുകൾ, താൽക്കാലിക സുരക്ഷാ നിയന്ത്രണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ വെച്ച് ഹജ്ജ് പെർമിറ്റ് ഇല്ലാതെ പിടിക്കപ്പെടുന്നവർക്കുള്ള ശിക്ഷാനടപടികൾ പൊതു സുരക്ഷ വിഭാഗം നടപ്പിലാക്കാൻ തുടങ്ങി.
ഇന്ന് ജൂൺ 2 മുതൽ ജൂൺ 20 വരെയാണ് ഹജ്ജ് നിയമ ലംഘകർക്കുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കുക.
നിയന്ത്രിത മേഖലകളിൽ പെർമിറ്റില്ലാതെ പ്രവേശിക്കാൻ ശ്രമിച്ചാലും നിയന്ത്രണ മേഖലകളിൽ വെച്ച് പെർമിറ്റില്ലാതെ പിടിക്കപ്പെട്ടാലും 10,000 റിയാൽ പിഴ ചുമത്തും. വിദേശികളെ പിഴ ചുമത്തി നാട് കടത്തും. നിശ്ചിത കാലയളവിലേക്ക് സൗദിയിലേക്ക് പ്രവേശന വിലക്കും ഏർപ്പെടുത്തും.
അനധികൃത തീർഥാടകരെ മക്കയിലേക്ക് കടത്താൻ ശ്രമിക്കുന്നവർക്ക് 6 മാസം തടവും 50,000 റിയാൽ പിഴയും ചുമത്തും. വിദേശികളെ ശേഷം നാട് കടത്തി പ്രവേശന വിലക്കേർപ്പെടുത്തുകയും ചെയ്യുമെന്നും പൊതു സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നൽകുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa