മദീനയിൽ 46 ഡിഗ്രി; മക്കയിൽ 45 ഡിഗ്രി: സൗദിയിലെ ഇന്നത്തെ താപനില ഇങ്ങനെ
ജിദ്ദ:സൗദിയിലെ വിവിധ പ്രദേശങ്ങളിൽ പ്രതീക്ഷിക്കപ്പെടുന്ന ഇന്നത്തെ താപ നില കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
മദീനയിൽ ഏറ്റവും ഉയർന്ന താപനില 46 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തുമ്പോൾ അൽ സൂദയിലെ ഏറ്റവും കുറഞ്ഞ താപനില 17 ഡിഗ്രി സെൽഷ്യസ് ആയിരിക്കും.
ദമ്മാം 46, മക്ക 45, റിയാദ് 43 – ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെയാണ് മറ്റു സ്ഥലങ്ങളിൽ ഇന്ന് പ്രതീക്ഷിക്കപ്പെടുന്ന പ്രധാന താപനിലയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഔദ്യോഗിക അക്കൗണ്ടിലൂടെ അറിയിച്ചു.
ജിദ്ദ, ജിസാൻ, അറാർ, ഖുറയാത്ത് നഗരങ്ങളിലെ ഏറ്റവും ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ്, അബഹ 33 ഡിഗ്രി, അൽ-ബഹ 32 ഡിഗ്രി, അൽ-സൂദ 28 ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെയാണ്.
ചില നഗരങ്ങളിലെ ഇന്നത്തെ ഏറ്റവും കുറഞ്ഞ താപനില ഇപ്രകാരമാണ്: അൽ-സൂദ 17, ഖുറയ്യത്ത് 18, അബഹ 19, അൽ-ബഹ 20, ജിദ്ദ 27, റിയാദ് 28, മക്ക 30, മദീന 31 – ഡിഗ്രി സെൽഷ്യസ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa