സൗദിയിലെ ഒരു വിദേശ തൊഴിലാളിയുടെ പത്ത് ഇനം ചെലവുകൾ വഹിക്കേണ്ടത് കഫീൽ; വിശദമായി അറിയാം
സൗദി തൊഴിൽ നിയമ പ്രകാരം ഒരു വിദേശ തൊഴിലാളിയുടെ പത്ത് ഇനം ചെലവുകൾ സ്പോൺസർ ആണ് വഹിക്കേണ്ടത്. അവ താഴെ കൊടുക്കുന്നു.
ഒരു തൊഴിലാളിയെ സൗദിയിലേക്ക് റിക്രൂട്ട് ചെയ്യാനുള്ള ചെലവുകൾ. ഇഖാമ ഇഷ്യു ചെയ്യൽ, വർക്ക് പെർമിറ്റ് ഇഷ്യു ചെയ്യൽ, അവ പുതുക്കാനുള്ള ഫീസുകൾ, പുതുക്കാൻ വൈകിയാലുള്ള പിഴ എന്നിവ കഫീലിന്റെ ഉത്തരവാദിത്വമാണ്.
അതോടൊപ്പം ഇഖാമയിലെ പ്രൊഫഷൻ മാറ്റാനുള്ള ചെലവ്, സ്പോൺസറിലേക്ക് കഫാല മാറാനുള്ള ചെലവ് എന്നിവയും സ്പോൺസർ വഹിക്കണം.
ഇവക്ക് പുറമെ റി എൻട്രി ഫീസ്, കരാർ അവസാനിപ്പിച്ച് നാട്ടിൽ പോകുമ്പോൾ നാട്ടിലെത്താനുള്ള ടിക്കറ്റ് എന്നിവയും സ്പോൺസറുടെ ഉത്തരവാദിത്വം ആണ്.
ഇനി, ഒരു തൊഴിലാളി മരിച്ചാൽ അയാളുടെ മൃത ശരീരം നാട്ടിൽ കൊണ്ട് പോകണമെങ്കിൽ അതിനുള്ള ചെലവും സ്പോൺസർ വഹിക്കേണ്ടതുണ്ട്. ഇൻഷൂറൻസ് ഉണ്ടെങ്കിൽ ചെലവിൽ നിന്ന് ഒഴിവാകും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa