ഇഗ്നൈറ്റ് 1.0 ഫോക്കസ് റിയാദ് ലീഡർഷിപ്പ് വർക്ക്ഷോപ്പ്
റിയാദ് : ഫോക്കസ് ഇന്റർനാഷണൽ റിയാദ് ഡിവിഷൻ ഇഗ്‌നൈറ്റ് 1.0 എന്ന പേരിൽ ലീഡർഷിപ്പ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. റിയാദിലെ ബത്ത SIIC ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിക്ക് പ്രശസ്ത ട്രൈനറും സാബിക് സ്റ്റാഫ് സയന്റിസ്റ്റുമായ മുനീബ് ബി എച്ച് നേതൃത്വം നൽകി.
നേതൃത്വമെന്നത് കേവലമായ സംഘടന സങ്കേതിക പദവികൾക്കുപരി താൻ പ്രതിനിധാനം ചെയ്യുന്ന ഗുണപരമായ ആശയങ്ങളിലേക്ക് സമൂഹത്തെ സ്വാധീനക്കലാണന്ന് അദ്ദേഹം പരിശീലന സെഷനിൽ അഭിപ്രായപ്പെട്ടു.
ടീം ബിൽഡിംഗ് ആക്റ്റിവിറ്റികളും ഡിസ്ക്ഷനുകളും കൊണ്ട് ശ്രെദ്ദേയമായ വർക്ക് ഷോപ്പിൽ സിജി റിയാദ് ചെയർമാൻ നവാസ് റഷീദ്, ട്രൈനറും അദ്ധ്യാപകനുമായ സലീം ചാലിയം എന്നിവരും വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
നേതൃത്വ ഗുണങ്ങൾ ഇസ്ലാമികകാഴ്ചപ്പാടിൽ എങ്ങനെയായിരിക്കണമെന്നും നബി (സ)യും സ്വഹാബിമാരും കാണിച്ചുതന്ന നേതൃത്വ രീതി ഹദീസും ഖുർആനും ആസ്പദമാക്കി സലീം ചാലിയം സംസാരിച്ചു.
ഫോക്കസ് റിയാദ് ഡിവിഷൻ ഡയറക്ടർ ഷമീം വെള്ളാടത്ത് അധ്യക്ഷത വഹിച്ചു . പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ഫോക്കസ് സൗദി സി ഒ ഒ അബ്ദുൽ റഊഫ് പൈനാട്ട് നിർവഹിച്ചു. ഫോക്കസ് റിയാദ് ഓപ്പറേഷൻ മാനേജർ റിയാസ് പി വി സ്വാഗതവും ഫിനാൻസ് മാനേജർ മുഹമ്മദ് ഷഹീർ നന്ദിയും പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa