മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീം കോടതിയുടെ ആഹ്വാനം
റിയാദ്: നാളെ വ്യാഴം (ദുൽ ഖ അദ് 29), ദുൽ ഹിജ്ജ മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീം കോടതി രാജ്യത്തെ വിശ്വാസികളോട് ആവശ്യപ്പെട്ടു.
ആരെങ്കിലും നഗ്ന നേത്രങ്ങൾ കൊണ്ടോ ദൂരദർശിനി ഉപയോഗിച്ചോ മാസപ്പിറവി ദർശിച്ചാൽ പ്രസ്തുത വിവരം അടുത്തുള്ള കോടതിയെ അറിയിച്ച് സാക്ഷ്യപ്പെടുത്തണം.
സാധിക്കുന്നവരെല്ലാം മാസപ്പിറവി നിരീക്ഷിക്കുന്നതിൽ ഭാഗമാകുകയും അതിനായി നിയോഗിക്കപ്പെട്ട കമ്മിറ്റികളുമായി സഹകരിക്കുകയും ചെയ്യണം.
അതിലൂടെ, നീതിയിലും ഭക്തിയിലും സഹകരിച്ച്, മുസ്‌ലിം സമൂഹത്തിന് പ്രയോജനം ചെയ്യുന്നതിനുള്ള പ്രതിഫലം കൈവരിക്കാനും സുപ്രീം കോടതി ആഹ്വാനം ചെയ്യുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa