ഹജ്ജിനു പോകുന്ന സൗദിയിലെ ഒരു തൊഴിലാളിക്ക് ശമ്പളത്തോട് കൂടി ലഭിക്കേണ്ട അവധി ദിനങ്ങൾ എത്ര ? വിശദമായി അറിയാം
ജിദ്ദ: വിശുദ്ധ ഹജ്ജ് കർമ്മത്തിനു സൗദിയിൽ നിന്ന് പോകുന്ന ഒരു ജീവനക്കാരന് ശമ്പളത്തോട് കൂടിയ അവധി നൽകൽ ഒരു തൊഴിലുടമയുടെ ബാധ്യതയാണ്.
ഒരു തൊഴിലുടമക്ക് കീഴിൽ ചുരുങ്ങിയത് രണ്ട് വർഷമെങ്കിലും ജോലി ചെയ്ത തൊഴിലാളിക്ക് ഹജ്ജിനു സാലറിയോട് കൂടിയ അവധി നൽകണം എന്നാണ് നിബന്ധന.
10 മുതൽ പരമാവധി 15 ദിവസം വരെയാണ് ഒരു തൊഴിലാളിക്ക് ഹജ്ജ് അവധി അനുവദിക്കേണ്ടത്. ഹജ്ജ് അവധി നൽകേണ്ടത് സാലറിയോട് കൂടെയായിരിക്കണം എന്നത് ശ്രദ്ധേയമാണ്.
അതേ സമയം ഒരാൾക്ക് അയാളുടെ സർവീസ് കാലത്ത് ഒരിക്കൽ മാത്രമേ ഇങ്ങനെ സാലറിയോട് കൂടെയുള്ള ഹജ്ജ് അവധി ലഭിക്കൂ എന്നും സൗദി തൊഴിൽ നിയമം വ്യക്തമാക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa