വീണ്ടും സൗദി ഭരണാധികാരികളുടെ കാരുണ്യ സ്പർശം; ആകിസയും ആയിഷയും ഇരു മെയ്യായി
സൗദി ഭരണാധികാരികളുടെ പ്രത്യേക നിർദ്ദേശ പ്രകാരം റിയാദിൽ നടന്ന ഫിലിപൈനി സയാമീസ് ഇരട്ടകളെ വേർപ്പെടുത്തൽ ശാസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചു.
റോയൽ കോർട്ട് ഉപദേഷ്ടാവും കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെൻ്റർ ജനറൽ സൂപ്പർവൈസറുമായ ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് അൽ റബിഅയുടെ നേതൃത്വത്തിലുള്ള സയാമീസ് ഇരട്ടകളെ വേർപെടുത്തുന്നതിനുള്ള മെഡിക്കൽ, സർജറി സംഘം ആണ് വേർപെടുത്താനുള്ള ഓപ്പറേഷൻ വിജയിച്ചതായി പ്രഖ്യാപിച്ചത്.
റിയാദിലെ നാഷണൽ ഗാർഡ് മന്ത്രാലയത്തിലെ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലെ കിംഗ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ ഫോർ ചിൽഡ്രൻ ഹോസ്പിറ്റലിലാണ് ശസ്ത്രക്രിയ നടത്തിയത്.
ആകെ 18 കിലോ തൂക്കവും 6 മാസം പ്രായവും ഉള്ള ആകിസയും ആയിഷയും മെയ് 5 നായിരുന്നു റിയാദിൽ എത്തിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa